KCCNA CONVENTION 2012

Our Sponsors

Archival News - America & Oceana

 

ഇല്ലിനോയി മലയാളി അസോസിയേഷന് പുതിയ നേതൃത്വം

posted Apr 28, 2011 12:27 AM by knanaya news

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ. എം. എ.) പത്തൊന്‍പതാമത് വാര്‍ഷിക പൊതുയോഗവും സംഘടനാ തെരഞ്ഞടുപ്പും നടത്തപ്പെട്ടു. അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു. ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (എക്സി. വൈസ് പ്രസിഡന്റ്), ചന്ദ്രന്‍പിള്ള (വൈ. പ്രസിഡന്റ്), ഡോ. ലൈജോ ജോസഫ് (സെക്രട്ടറി), മോഹന്‍ സെബാസ്റ്റ്യന്‍ (ജോ. സെക്രട്ടറി), ജോര്‍ജ്ജ് ചക്കാലത്തൊട്ടിയില്‍ (ട്രഷറര്‍), മാത്യു കളത്തില്‍ (ജോ. ട്രഷറര്‍) ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി ഗ്ളാഡ്സണ്‍ വര്‍ഗീസ്, മറിയാമ്മ പിള്ള, ഫെബിന്‍ മൂത്തേരില്‍, ഡൊമിനിക് ചൊള്ളമ്പേള്‍, മാത്യു വര്‍ഗ്ഗീസ് (ബിജി), ഫില്‍സ് മാത്യു, ജെയിംസ് ലൂക്കോസ് (ജോബി), ഷാജി പള്ളിവീട്ടില്‍, ജിഷ എബ്രാഹം, രവീന്ദ്രന്‍ കുട്ടപ്പന്‍, രാജു പാറയില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, ജോര്‍ജ്ജ് പണിക്കര്‍, പയസ് തോട്ടുകണ്ടത്തില്‍, ജോസ് എളവന്ത്ര എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ അഡ്വൈസറി ബോര്‍ഡും രൂപീകരിച്ചു. പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങളുടം രൂപരേഖ തയ്യാറാക്കി. പ്രവര്‍ത്തന മികവിന്റെ പത്തൊന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഇരുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സംഘടനയ്ക്ക് പുത്തനുണര്‍വ്വും മികവുറ്റ പ്രവര്‍ത്തന മാതൃകയും കാഴ്ചവയ്ക്കുവാന്‍ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. ഐ. എം. എ. യുടെ ഈ വര്‍ഷത്തെ തിരുവോണാഘോഷങ്ങള്‍ സെപ്തംബര്‍ മൂന്നാം തീയതി ശനിയാഴ്ച നടത്തുന്നതായിരിക്കും. പൊതുജന സൌകര്യാര്‍ത്ഥം ഈ വര്‍ഷത്തെ യുവജനോത്സവം ഒക്ടോബര്‍ 15-ാം തീയതിയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2012 ജനുവരി ഏഴാം തീയതിയും നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചു. ഈ വര്‍ഷത്തെ യുവജനോത്സവത്തിന്റെ ഭാഗമായി മിസ് കേരള ബ്യൂട്ടി പേജന്റും ഫാഷന്‍ ഷോയും ഉണ്ടായിരിക്കുന്നതാണ്. ഐ. എം. എ. യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ സമ്മര്‍ പിക്നിക് ജൂണ്‍ നാലാം തീയതി ശനിയാഴ്ചയായിരിക്കും. വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും സംഘടനയുടെ പരിഷ്കരിച്ച വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിനുമായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. വിശദവിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്. 

ജോയിച്ചന്‍ പുതുക്കുളം

കെ. സി. എസ്. കിഡ്സ് ക്ളബ്ബ് ഈസ്റ്റര്‍ ആഘോഷിച്ചു.

posted Apr 27, 2011 10:38 PM by knanaya news

ചിക്കാഗോ: കെ. സി. എസ്. കിഡ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഈസ്റ്റര്‍ ആഘോഷിച്ചു. ഈസ്റ്ററിന്റെ മഹത്വവും ക്രൈസ്തവ വിശ്വാസ ജീവിതം കുട്ടികളില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് കിഡ്സ് ക്ളബ്ബ് കോര്‍ഡിനേറ്റേഴ്സായ സിറിയക് കീഴങ്ങാട്ടും, റ്റാനിയ പുത്തന്‍പറമ്പിലും കുട്ടികള്‍ക്ക് ക്ളാസ്സുകള്‍ എടുത്തു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള മത്സരങ്ങളായ ഈസ്റ്റര്‍ എഗ്ഗ് ഹാന്‍ഡിംഗ്സ ഈസ്റ്റര്‍ കളറിംഗ് തുടങ്ങിയ മത്സരങ്ങളും ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ക്കായി കേക്കും മധുപലഹാരങ്ങളും വിതരണം ചെയ്തു. കിഡ്സ് ക്ളബ്ബ് കോര്‍ഡിനേറ്റേഴ്സായ റ്റാനിയ പുത്തന്‍പറമ്പില്‍, സിറിയക് കീഴങ്ങാട്ട്, ജോമോള്‍ ചെറിയത്തില്‍, ഡെന്നി തുരുത്തുവേലില്‍, സ്നേഹ കോലടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സൈമണ്‍ മുട്ടത്തില്‍

ഷിക്കാഗോ സെന്റ് മേരീസില്‍ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ ആചരണങ്ങള്‍ ഭക്തിനിര്‍ഭരമായി

posted Apr 26, 2011 10:22 PM by knanaya news   [ updated Apr 27, 2011 6:28 AM by Saju Kannampally ]

ഷിക്കാഗോ: ഷിക്കാഗോയിലെ ക്നാനായ സമുദായ അംഗങ്ങളുടെ രണ്ടാമത്തെ പള്ളിയായ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയത്തിലെ പ്രഥമ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ ആചരണങ്ങള്‍ തികച്ചും ഭക്തിനിര്‍ഭരമായി, പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന ഭക്തിനിര്‍ഭരമായ കാലുകഴുകള്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും തികച്ചും ഭക്തിനിര്‍ഭരമായ അനുഭവമായി മാറി. ഫാ. എബ്രാഹം മുത്തോലത്ത് പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകഴുകല്‍ നടത്തി. രണ്ടായിരത്തോളം ഇടവകാംഗങ്ങള്‍ സന്നിഹിതരായിരുന്നു.


    ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവും, കുരിശിന്റെ വഴിയും ദുഃഖവെള്ളിയുടെ ശുശ്രൂഷകളും നടന്നു. 5 മണിക്കൂറോളം നീണ്ടുനിന്ന ശുശ്രൂഷകള്‍ക്ക് ഫാ. സജി പിണര്‍കയില്‍ നേതൃത്വം നല്‍കി. വികാരി എബ്രാഹം മുത്തോലത്ത് പീഡാനുഭവ സന്ദേശവും ക്രമീകരണങ്ങള്‍ക്ക് നേതൃത്വവും നല്‍കി.

             ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് പള്ളിയിലെ നിറഞ്ഞുകവിഞ്ഞ മൂവായിരത്തോളം വരുന്ന വിശ്വാസികള്‍ ഉയിര്‍പ്പ് തിരുനാള്‍ അഥവാ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് സാക്ഷിയായി. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യാകാര്‍മ്മികത്വത്തില്‍ പ്രഥമ ഉയിര്‍പ്പുതിരുനാള്‍ ഇടവകാംഗങ്ങള്‍ക്ക് പുത്തന്‍ അനുഭവമായിമാറി. ചിക്കാഗോയിലെ 90 ശതമാനം ക്നാനായ മക്കളും സ്വന്തം പള്ളികളില്‍ ഉയിര്‍പ്പുതിരുനാളിന് എത്തിയതില്‍ ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രാഹം മുത്തോലത്ത് സംതൃപ്തി പ്രകടിപ്പിച്ചു. കൈക്കാരന്മാര്‍ അടങ്ങുന്ന പള്ളിക്കമ്മറ്റി വിശുദ്ധവാര ശുശ്രൂഷകള്‍ക്കുള്ള എല്ല ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. സ്നേഹവിരുന്നടങ്ങിയ ഈസ്റ്റര്‍ ആഘോഷങ്ങള്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പുത്തന്‍ അനുഭവമായി.


സാജു കണ്ണമ്പള്ളി






അറ്റ്ലാന്റായില്‍ ഈസ്റ്റര്‍ ആഘോഷിച്ചു.

posted Apr 26, 2011 10:19 PM by knanaya news   [ updated Apr 27, 2011 7:40 AM by Saju Kannampally ]

അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 8 മണിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. എബി വടക്കേക്കര എല്ലാ തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഭക്തിനിര്‍ഭരമായ ദിവ്യബലിയും ഇമ്പമേറിയ ഗാനങ്ങളും ഏല്ലാവരേയും ഭക്തിയില്‍ മുഴുക്കി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഈസ്റ്റര്‍ ഡിന്നര്‍ ആസ്വദിച്ചു. തുടര്‍ന്ന് കലാപരിപാടികളും രാത്രി 12 മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. സജി പാറാനിക്കല്‍, ജോബി വാഴക്കാല, റ്റോമി അറയ്ക്കല്‍, മേരി തോമസ് തുടങ്ങിയവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി,

സാജു വട്ടക്കുന്നത്ത്.

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഈസ്റ്റര്‍ ഭക്തിസാന്ദ്രം

posted Apr 24, 2011 10:54 PM by knanaya news   [ updated Apr 25, 2011 2:19 PM by Saju Kannampally ]

 
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈസ്റ്റര്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സജി പിണര്‍കയില്‍ കാര്‍മ്മികത്വം വഹിച്ചു. യേശുവിന്റെ മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് നടത്തിയ കര്‍മ്മങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഫാ. എബ്രാഹം മുത്തോലത്ത് വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ സന്ദേശം നല്‍കി.

ഫൊക്കാന - ഫോമ ലയനം കാലഘട്ടത്തിന്റെ ആവശ്യം : ജയ്ബു കുളങ്ങര

posted Apr 23, 2011 10:54 PM by knanaya news

ചിക്കാഗോ: അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനകളായ ഫൊക്കാനയും ഫോമയും ലയിച്ച് ഒന്നായി ഒരു മഹാ പ്രസ്ഥാനമായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജയ്ബു കുളങ്ങര ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലയന സാദ്ധ്യതകള്‍ക്കായുള്ള അഭിപ്രായങ്ങളും നീക്കങ്ങളും പലഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത് പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണെന്ന് ജയ്ബു കുളങ്ങര അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളോളം പിളര്‍ന്നുനിന്ന് രണ്ടായി പ്രവര്‍ത്തിച്ചശേഷം ലയിച്ച് ഒന്നായിത്തീര്‍ന്ന് വന്‍ശക്തിയായി മാറിയ കേരളാ കോണ്‍ഗ്രസിന്റെ മാതൃക ഫൊക്കാനയും ഫോമയും പിന്‍തുടരണമെന്നും ലയനത്തിനായി പ്രവാസി കേരള കോണ്‍ഗ്രസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ജയ്ബു മാത്യു അറിയിച്ചു. പ്രവാസി മലയാളികളുടെ  പ്രശ്നങ്ങല്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സമയാസമയങ്ങളില്‍ എത്തിക്കുന്നതിനും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ മലയാളികലെ എത്തിക്കുന്നതിനും ഫൊക്കാനയുടെയും ഫോമയുടെയും ലയനം ഏറെ പ്രയോജനം ചെയ്യുമെന്ന് ജയ്ബു കുളങ്ങര പ്രസ്താവിച്ചു.

വിശ്വാസികളുടെ ആത്മീയത വളര്‍ത്തിയ റ്റാമ്പായിലെ വാര്‍ഷിക ധ്യാനം

posted Apr 23, 2011 12:05 PM by knanaya news   [ updated Apr 23, 2011 12:19 PM ]

റ്റാമ്പാ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു തിരുനാളിനൊരുക്കമായി ആത്മ വിശുദ്ധീകരണം പ്രാപിക്കുവാന്‍ റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ വാര്‍ഷിക ധ്യാനം നടത്തുകയുണ്ടായി. കേരളത്തിലെ പ്രഥമ നവാകരണ ധ്യാന കേന്ദ്രങ്ങളിലൊന്നായ നെല്ലിക്കുറ്റി സീയോണ്‍ ധ്യാനകേന്ദ്രത്തിന്റെ (കുളത്തുവയല്‍ ടീം) നേതൃത്വത്തിലാണ് ധ്യാനം നടത്തപ്പെട്ടത്.  റവ. ഫാ. തോമസ് കൊച്ചുകരോട്ട്, സിസ്റ്റര്‍ ടെസ്സിന്‍, സി. മാര്‍ഗരറ്റ് എന്നിവര്‍ മുതിര്‍ന്നവര്‍ക്ക് വചന ശുശ്രൂഷയ്ക്കും, രോഗശാന്തിക്കും, ആരാധനയ്ക്കും നേതൃത്വം നല്‍കി. റവ. റാ. കിരണ്‍ മേടപ്പള്ളി, മത്തച്ചന്‍ (ഹൂസ്റ്റണ്‍), ജോപ്പന്‍ (മായമി) എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വചനശുശ്രൂഷ നടത്തി. ഇടവകയിലെ വിശ്വാസികളുടെ ആത്മീകതയുടെ ആഴം വളരെയധികം വര്‍ദ്ധിക്കുവാനും ഇടവകയില്‍ പ്രത്യേകമായി ഒരു ദൈവീക ചൈതന്യം ദര്‍ശിക്കുവാനും ഈ ധ്യാനം ഉപകരിച്ചുവെന്ന് റവ. ഫാ. ഡൊമിനിക് മഠത്തികളത്തില്‍ അഭിപ്രായപ്പെട്ടു. ധ്യാനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണം പ്രാപിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച പള്ളി കമ്മറ്റി അംഗങ്ങളേയും ശ്രീ. ജോസ് കിഴക്കനടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അനവധി വോളന്റിയേഴ്സിനെയും വികാരി നന്ദിയോടെ സ്മരിച്ചു. ഞായറാഴ്ച വൈകുന്നേരം നടത്തിയ ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങളോടുകൂടി ധ്യാനത്തിനു സമാപനം കുറിച്ചു.

ജോസ്മോന്‍ തത്തംകുളം

ചിക്കാഗോ കെ. സി. എസ്. വുമന്‍സ് ഫോറം ഫാമിലി നൈറ്റ് നടത്തുന്നു.

posted Apr 21, 2011 5:32 AM by knanaya news   [ updated Apr 21, 2011 10:18 AM by Saju Kannampally ]

ചിക്കാഗോ : ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വുമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ് നടത്തുന്നു. ഏപ്രില്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്  ഷാമ്പാര്‍ഗില്‍ 2001 N ROSELLE Rd ഉള്ള മെഡീവല്‍ ടൈംസില്‍ വച്ചാണ് ഫാമിലി നൈറ്റ് നടത്തപ്പെടുന്നത്. വുമന്‍സ് ഫോറം അംഗങ്ങള്‍ എല്ലാവരും തങ്ങളുടെ ഭര്‍ത്താക്കന്മാരോടും, മക്കളോടും ഒപ്പം മെഡീവല്‍ ടൈംസില്‍ ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടൈമെന്റ് പരിപാടികളില്‍ പങ്കെടുക്കണമെന്ന് കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും വുമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയും അഭ്യര്‍ത്ഥിച്ചു. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതിനാല്‍ ഏപ്രില്‍ 26-ാം തീയതിക്കുമുമ്പായി കെ. സി. എസ്. ഭാരവാഹികളുമായോ, വുമന്‍സ് ഫോറം ഭാരവാഹികളുമായോ ബന്ധപ്പെട്ട് ടിക്കറ്റ് കരസ്ഥമാക്കേണ്ടതാണ്. വ്യത്യസ്തമായ ഈ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമിലേയ്ക്ക് എല്ലാ കെ. സി. എസ്. കുടുംബങ്ങളേയും വുമന്‍സ് ഫോറം ഭാരവാഹികള്‍ പ്രത്യേകമായി ക്ഷണിക്കുന്നു. 

ലിസ്സി തോട്ടപ്പുറം

ചിക്കാഗോ മലയാളി അസോസിയേഷന്‍ 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

posted Apr 21, 2011 5:24 AM by knanaya news


ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏപ്രില്‍ 16-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30 ന് ഫോറസ്റ്റ് പാര്‍ക്കിലുള്ള ട്രിനിറ്റ് ഹൈസ്കൂള്‍  ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശബളമായ സമ്മേളനത്തില്‍ സുപ്രസിദ്ധ സിനിമാചതാരം മനോജ് കെ. ജയന്‍ ഭദ്രദീപം കൊളുത്തി 40-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. സമ്മേളനത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷം വഹിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി സ്വാഗതവും, ട്രഷറര്‍ ആഷ്ലി ജോര്‍ജ്ജ് കൃതജ്ഞതയും പറഞ്ഞു. ജന: സെക്രട്ടറി ജോര്‍ജ്ജ് തോട്ടപ്പുറം എം. സി. ആയിരുന്നു. ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിവിധങ്ങളായ  പ്രശ്നങ്ങളെ ആസ്പദമാക്കി ചര്‍ച്ചാക്ളാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പ്രസ്താവിച്ചു. പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും, ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കി.

ജോര്‍ജ്ജ് തോട്ടപ്പുറം

അറ്റ്ലസ് ഓയില്‍ കമ്പനി താരസമുന്വയത്തിന്റെ മെഗാസ്പോണ്‍സര്‍

posted Apr 21, 2011 4:59 AM by knanaya news

ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 20-ാം തീയതി വെള്ളിയാഴ്ച ചിക്കാഗോയില്‍ വച്ച് താര സുന്ദരി മീരാ ജാസ്മിനും, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറമൂടും, യുവതാരം ബാലയും കൂട്ടരും അവതരിപ്പിക്കുന്ന താരസമുന്വയം സ്റ്റേജ് ഷോയുടെ മെഗാ സ്പോണ്‍സറായി മിഡ് വെസ്റ്റ് റീജിയണിലെ ഗ്യാസ് വിതരണ കമ്പിനിയായ അറ്റ്ലസ് ഓയില്‍ കമ്പിനി മുന്നോട്ടു വന്നിരിക്കുന്നു. വ്യവസായത്തോടൊപ്പം സാമൂഹ്യസേവന രംഗത്തും തങ്ങളാല്‍ കഴിയാവുന്ന സഹായസഹകരണങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സറാകുവാന്‍ അറ്റ്ലസ് ഓയില്‍ മുന്നോട്ടു വന്നതെന്ന് കമ്പിനി ഉടമ സാം സൈമണ്‍ പ്രസ്താവിച്ചു. ഇല്ലിനോയി  സ്റ്റേറ്റിലെ മികച്ച സാംസ്കാരിക സാമൂഹിക സംഘടനയായ കെ. സി. എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അതിനാല്‍ ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുവാന്‍ അഭിമാനമുണ്ടെന്നും കമ്പിനി മാനേജിംഗ് പാര്‍ട്ണര്‍ വിക്ടര്‍ സൈമണ്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അറ്റ്ലസ് ഓയില്‍ കമ്പിനിയുടെ ഇടപെടല്‍ സ്തുത്യര്‍ഹമാണെന്നും ക്നാനായ സമൂഹം ഇതിനെ നന്ദിയോടെ സ്മരിക്കുന്നു എന്നും കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. കെ. സി. എസ്.വൈസ് പ്രസിഡന്റ്  ബിനു പൂത്തുറ, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സൈമണ്‍ മുട്ടത്തില്‍

1-10 of 972

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites