2010-ലെ ഇന്‍ഡ്യന്‍ ക്നാനായ കാത്തലിക് കമ്മ്യുണിറ്റിയുടെ പ്രവര്‍ത്തനോ ദ്ഘാടനം ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഫെബ്രുവരി 6-ാം തീയതി നടത്തപ്പെട്ടു. ഫാ. ജെയിംസ് പൊങ്ങാനയി ലിന്റെയും ഫാ. ജോസ് തറക്കലിന്റെയും കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്കുശേഷം പ്രസിഡന്റ് റ്റോമി വടുതലയുടെ അദ്ധ്യക്ഷതയില്‍ സാസ്കാരിക സമ്മേളനം ആരംഭിച്ചു. തദവസരത്തില്‍ സെക്രട്ടറി ജെയിംസ് മ്യാല്‍ക്കരപ്പുറത്ത് മുഖ്യാതിഥിയായ ഡോ. റാം നഗുബന്ധി, റോക്ക്ലാന്‍ഡ് കൌണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍, സമുദായാംഗങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു വരുന്നതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും, ഡോ. എം. സുബ്രമണ്യം, കോണ്‍സല്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ക്നാനായ കൂട്ടായ്മയുടേയും കെട്ടുറപ്പിനെയും പ്രകീര്‍ത്തിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള ഭദ്രദീപം തെളിക്കല്‍ ചടങ്ങ് വൈസ് പ്രസിഡന്റ് മോളി തയ്യില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ. റീജണല്‍ വൈസ് പ്രസിഡന്റ് ബിജു വലിയകല്ലുങ്കല്‍, കിഡ്സ് ക്ളബ്ബ് പ്രിന്‍സിപ്പല്‍മാരായ ജെയിംസ് കോട്ടപ്പുറത്ത്, സിസിലി നെടുന്തുരുത്തില്‍, ജോസഫ് കീഴങ്ങാട്ട്, ബില്‍ഡിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ചാരാത്ത്, കെ.സി.വൈ.എല്‍. പ്രസിഡന്റ് പ്രിയങ്ക ആശാന്‍പറമ്പ് എന്നിവര്‍ അവരുടെ ഭാവിപരിപാടികളേക്കുറിച്ച് പ്രസംഗിച്ചു. ഫാ. ജോസ് തറക്കലിന്റെ സന്ദേശത്തിനു ശേഷം ട്രഷറര്‍ പ്രിന്‍സ് കിഴക്കേല്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീടു നടന്ന കലാപരിപാടികള്‍ക്ക് ബിനു പുളിക്കത്തൊട്ടിയില്‍, പ്രിന്‍സ് തടത്തില്‍, രഞ്ജി മണലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജു ഇരുമ്പനേത്തിന്റെ നേതൃത്വത്തിലുള്ള ശ്രുതിമധുരമായ കൊയര്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് സജി വെങ്ങേലില്‍, ജോണ്‍സണ്‍ വട്ടമറ്റം എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
പ്രതികൂല കാലാവസ്ഥയില്‍പോലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ പാര്‍ക്കിംഗ് സുഗമമാക്കാന്‍ സഹായിച്ചത് ജെയിംസ് ആലപ്പാട്ടിന്റെ നേതൃത്വമാണ്.
ജെയിംസ് മ്യാല്‍ക്കരപ്പുറത്ത്
|