|
ഷിക്കാഗോ: ആത്മീയതയുടെ വരമാരിചൊരിഞ്ഞുകൊണ്ട് വ്യാവാഴ്‌ച മുതല്‍ ഷിക്കാഗോ തിരുഹൃദയ ദേവാലയത്തില്‍ നടന്നുവന്ന ധ്യാനത്തിന് ഉജ്ജ്വല പരിസമാപ്‌തി. ജര്‍മ്മനിയില്‍ നിന്നും ധ്യാനിപ്പിക്കാന്‍ എത്തിയ ഫാ. സോയിച്ചന്‍ മുല്ലമംഗലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ധ്യാനത്തില്‍ തിരുഹൃദയദേവാലയത്തില്‍ നിന്നും സെന്റ് മേരീസ് യൂണിറ്റില്‍ നിന്നുമായി അനേകംപേര്‍ പങ്കെടുത്തു. ധ്യാനത്തോടൊപ്പം ഒരേസമയം കൌണ്‍സിലിംഗ് കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം തുടങ്ങിയവയുണ്ടായിരുന്നു. ഗാനശുശ്രൂഷയ്ക്ക് ജീസസ് യൂത്തിലൂടെ യുവാക്കളുടെ ഇടയില്‍ സുപരിചിതനായ ബിജു മലയാറ്റൂര്‍ നേതൃത്വം നല്‍കി. പ്രയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ സാബു മടത്തിപ്പറമ്പില്‍ ധ്യാനപരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസിലൂടെ തല്‍സമയ സംപ്രേഷണം നടത്തിയിരുന്ന ധ്യാന പ്രസംഗങ്ങള്‍ റീ ടെലിക്കാസ്റ്റിംങ്ങിലൂടെയും യൂ ട്രൂബ് വീഡിയോയിലൂടെയും ക്‌നാനായ വോയിസില്‍ ലഭ്യമാക്കിയപ്പോള്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത അനേകര്‍ക്ക് ആത്മീയതയുടെ പുത്തന്‍ ഉണര്‍വ്വിന് ധ്യാനപ്രസംഗങ്ങളും ആരാധനയും ദിവ്യബലിയും കാരണമായി. വികാരി ഫാ. ഏബ്രാഹാം മുത്തോലത്ത്, ശ്രീ ബാബു മഠത്തിപറമ്പില്‍ എന്നിവര്‍ ധ്യാനടീമിനും ധ്യാനം വിജയിപ്പിക്കാന്‍ അദ്ധ്വാനിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
അനില്‍ മറ്റത്തില്‍കുന്നേല്‍
|




Vatican