KCCNA CONVENTION 2012

Our Sponsors

അറ്റ്‌ലാന്റയില്‍ കൊച്ചുമിടുക്കിക്ക്‌ ഗവര്‍ണറുടെ അംഗീകാരം

posted Feb 21, 2010 4:40 PM by knanaya news
അറ്റ്‌ലാന്റ: അമേരിക്കയിലെ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ ജോര്‍ജിയ സംസ്ഥാനത്ത്‌ നടന്ന ഉപന്യാസ മത്സരത്തില്‍ അഞ്ചാംക്ലാസ്‌ വിഭാഗത്തില്‍ ക്നാനായക്കരുടെ അഭിമാനമായിക്കൊണ്ട് സിന്ധ്യാ ലൂക്കോസ്‌ അത്തിമറ്റം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജോര്‍ജിയയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 11-ന്‌ അറ്റ്‌ലാന്റയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സണ്ണി പ്രഡ്യു സമ്മാനദാനം നടത്തി. ക്യാപ്പിറ്റല്‍ ബില്‍ഡിംഗില്‍ പോകുവാനും സെനറ്റേഴ്‌സിനെ കാണുവാനുമുള്ള അനുമതിയും സിന്ധ്യയ്‌ക്ക്‌ ലഭിക്കുകയുണ്‌ടായി. കോട്ടയം, നീണ്‌ടൂര്‍ അത്തിമറ്റത്തില്‍ ബിജു-ബീന ദമ്പതികളുടെ രണ്‌ടാമത്തെ കുട്ടിയാണ്‌ സിന്ധ്യ. സഹോദരങ്ങള്‍: സിറിള്‍, സെലിന്‍. സിന്ധ്യയുടെ നേട്ടത്തില്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയ അനുമോദനം ആശംസിച്ചു.
 
സാജു വട്ടക്കുന്നത്ത്‌

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites