|
അറ്റ്ലാന്റാ: ക്നാനായ കാത്തലിക് യൂത്ത് (കെ.സി.വൈ.എല്.) ന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. കെ.സി.വൈ.എല്. കോഡിനേറ്റേഴ്സ് ചാക്കോച്ചന് പുല്ലാനപള്ളി, സൂസന് ഇലക്കാട്ട് എന്നിവരുടെ നേതൃത്വത്തില് പ്രസിഡന്റ് ആയിരുന്ന സ്റ്റെബിന് വെള്ളാപള്ളിക്കുഴിയുടെ അദ്ധ്യക്ഷതയില് നടന്ന പൊതുയോഗം സംഘടനയുടെ വരും വര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. പ്രസിഡന്റ് – അഖില് കളത്തില് വൈസ് പ്രസിഡന്റ് – ജോഷ്വാ അമ്പലത്തിങ്കല് സെക്രട്ടറി – ഷോണ് വേലിയാത്ത് ജോ. സെക്രട്ടറി – സെറീന ഇല്ലിക്കാട്ടില് ട്രഷറാര് – ജെര്മി വാഴക്കാലായില് ഫെബ്രുവരി 21–ാം തീയതി രാവിലെ ദിവ്യബലിയെ തുടര്ന്ന് നടന്ന ലളിതമായ ചടങ്ങില് പുതിയ സംഘാടകര്ക്ക് ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വര്ഷത്തെ ഭാരവാഹികള് പുതിയ കമ്മറ്റിയ്ക്ക് ദീപങ്ങള് കൈമാറി. രക്തദാന ക്യാമ്പുകള്പോലെ നല്ല നല്ല കാര്യങ്ങള് ചെയ്ത പഴയ ഭാരവാഹികളെ ഏവരും പ്രശംസിച്ചു. അറ്റ്ലാന്റയിലെ കെ.സി.വൈ.എല്. യൂണിറ്റ് മാതൃക ആയിരിക്കുമെന്ന് പ്രസിഡന്റ് അഖില് കളത്തില് തന്റെ പ്രസംഗത്തില് വാഗ്ദാനം ചെയ്തു. ക്നാനായ കാത്തലിക് അസ്സോസിയേഷന് ഓഫ് ജോര്ജിയയുടെ പോഷക സംഘടന കൂടിയായ കെ.സി.വൈ.എല്. ന് എല്ലാവിധ സഹായങ്ങളും അസ്സോസിയേഷന് പ്രസിഡന്റ് ജോസഫ് ഇലക്കാട്ട് വാഗ്ദാനം ചെയ്തു. സെക്രട്ടറി ഡോമിനിക് ചാക്കോനാല് കെ.സി.വൈ.എല്. കോ–ഓഡിനേറ്റര് ചാക്കോച്ചന് പുല്ലാനപള്ളി എന്നിവര് സന്നിഹിതരായിരുന്നു. പുതിയ കമ്മറ്റിയുടെ എല്ലാവിധ പ്രവര്ത്തനങ്ങളും ഭംഗിയാകുവാന് വേണ്ടി ഫാ. സ്റ്റാനി ഇടത്തിപറമ്പില് അനുഗ്രഹ പ്രാര്ത്ഥന നടത്തുകയുണ്ടായി. പുതിയ ഭാരവാഹികളെ അറ്റ്ലാന്റായിലെ വിമന്സ് ഫോറം, കിഡ്സ് ക്ലബ്ബ് അതുപോലെ എല്ലാ ക്നാനായക്കാരും ഒരുപോലെ അനുമോദിച്ചു. അവരുടെ പ്രവര്ത്തനങ്ങള്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്ന്നു. സാജു വട്ടക്കുന്നത്ത് |




Vatican 