KCCNA CONVENTION 2012

Our Sponsors

ആത്മീയ ഉണര്‍വ്‌ പകര്‍ന്ന പ്രാര്‍ഥനാ ദിനം

posted Mar 4, 2010 12:15 AM by Anil Mattathikunnel
അറ്റലാന്റ: ജോര്‍ജിയയിലെ ക്‌നാനായ സമൂഹത്തിലെ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ ദിനം ആത്മീയ ഉണര്‍വിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രയായി പരിണമിച്ചു. ഫെബ്രുവരി 28 ഞായറാഴ്‌ച മുതിര്‍ന്നവരും ഇളംതലമുറയും ഒരുമിച്ച്‌ പ്രാര്‍ഥനയ്‌ക്കായി മാറ്റിവച്ചു കൊണ്ട്‌ തങ്ങളുടെ ആത്മീയ ജീവിതം കൂടുതല്‍ സമ്പന്നമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ദിവ്യബലി അര്‍പ്പിച്ച വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ ആത്മീയ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുകയായിരുന്നു. ആരാധന, കൊന്ത നമസ്‌കാരം, കുരിശിന്റെ വഴി എന്നിവയിലൂടെ പ്രാര്‍ഥനയുടെ അരൂപി ജ്വലിച്ചുയര്‍ന്നു. ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആത്മീയ ചൈതന്യത്തിന്‌ ഉണര്‍വു പകരുന്നതായി. കാല്‍വരിയിലേക്കുള്ള യാത്ര – ബേബി പുതിയവീട്ടില്‍ നയിച്ചു. അര്‍ഥസമ്പുഷ്ടമായ വാക്കുകളിലൂടെ കാല്‍വരി അനുഭവം തൊട്ടറിയാന്‍ സഹായിക്കുന്ന ഒന്നായി അതു മാറി. വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ജോമോള്‍ ചാക്കോനാല്‍ നന്ദി പറഞ്ഞു.

 

ഡൊമിനിക്‌ ചാക്കോനാല്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites