KCCNA CONVENTION 2012

Our Sponsors

ബത്തേരി നിയുക്ത ബിഷപ്പ് ജോസഫ് മാര്‍ തോമസ് തിരുമേനിക്ക് സ്വീകരണം നല്‍കി.

posted Feb 25, 2010 10:53 PM by Anil Mattathikunnel   [ updated Feb 25, 2010 11:01 PM ]
ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ദൈവാലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ബത്തേരി രൂപതാ നിയുക്ത ബിഷപ്പ് ജോസഫ് മാര്‍ തോമസ് പ്രസംഗിക്കുന്നു. ഇടത്തുനിന്ന് : പ്രൊഫ. മേയമ്മ വെട്ടിക്കാട്ട്, ബിനു പൂത്തറ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. സജി മുക്കൂട്ട്, മാഭാദാസ് ഒറ്റത്തൈക്കല്‍, റോയി നെടുംചിറ എന്നിവര്‍ വേദിയില്‍
 
 
ചിക്കാഗോ: മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ അപ്പസ്തോലിക് വിസിറ്ററും ബത്തേരി രൂപതയുടെ നിയുക്ത ബിഷപ്പിമായ ജോസഫ് മാര്‍ തോമസ് തിരുമേനിക്ക് സ്വീകരണം നല്‍കി. ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ ഫെബ്രുവരി 20-ാം തീയതി ശനിയാഴ്ച ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തിലാണ് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം നല്‍കിയത്.

ദിവംഗതനായ തോമസ് മാര്‍ ദയസ്കോറസ് ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തായുടെ 67-ാം ഓര്‍മ്മാചരണത്തോടനുബന്ധിച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് മാര്‍ തോമസ് തിരുമേനി മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. സജി മുക്കൂട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഓര്‍മ്മയാചരണത്തിനു ശേഷം നടന്ന സ്വീകരണ സമ്മേളനം ഫാ. ഏബ്രഹാം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ഫാ. സജി മുക്കൂട്ട്, ബിനു പുത്തറ, റോയി നെടുംചിറ, മാഭാദാസ് ഒറ്റത്തൈക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയും നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കത്തോലിക്കാ സമൂഹവും, ഫാ. ഏബ്രഹാം മുത്തോലത്തിന്റെ അജപാലന ശിശ്രൂഷയിലും, നേതൃത്വത്തിലും സഭാപരമായി ഉന്നതി പ്രാപിച്ചതില്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് സംതൃപ്തി രേഖപ്പെടുത്തി. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ സഭാപരമായ നേതൃത്വത്തില്‍ ഈ സമൂഹം ഉന്നതങ്ങളിലേയ്ക്ക് ഉയരട്ടെ എന്ന് തിരുമേനി ആശംസിച്ചു.

സ്വീകരമ സമ്മേളനത്തിന് സിനു പൂത്തറ, സജി ഇറപുറം, ടോമി പതിയില്‍, മാത്യൂസ് പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍, മാഭാദാസ് ഒറ്റത്തൈക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കിയതായി പി.ആര്‍.ഒ. സാബു നടുവീട്ടില്‍ അറിയിച്ചു.


ജോര്‍ജ്ജ് തോട്ടപ്പുറം.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites