KCCNA CONVENTION 2012

Our Sponsors

ചിക്കാഗോയില്‍ തോമസ്‌ മാര്‍ ദിയസ്‌ക്കോറോസ്‌ ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തായുടെ ഓര്‍മ്മാചരണവും, ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിക്ക്‌ യാത്രയയപ്പും നല്‍കുന്നു

posted Feb 9, 2010 7:39 AM by Saju Kannampally   [ updated Feb 11, 2010 7:11 PM ]

ചിക്കാഗോ: ചിക്കാഗോ സേക്രട്‌ഠാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ ഫെബ്രുവരി 20–ാം തീയതി ശനിയാഴ്‌ച രാവിലെ പത്ത്‌ മണിക്ക്‌ ദിവംഗതനായ അഭിവന്ദ്യ തോമസ്‌ മാര്‍ ദിയസ്‌ക്കോറോസ്‌ ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തായുടെ 67–ാം ഓര്‍മ്മാചരണം ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു. ശനിയാഴ്‌ച രാവിലെ പത്തു മണിക്ക്‌ ബത്തേരി രൂപതയുടെ നിയുക്ത മെത്രാനും, ഇപ്പോള്‍ അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പോസ്‌തോലിക്‌ വിസിറ്ററുമായ ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഓര്‍മ്മാചരണം നടത്തപ്പെടുന്നതെന്ന്‌ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌ അറിയിച്ചു. ഫാ. സജി മുക്കൂട്ട്‌ സഹകാര്‍മ്മികത്വം വഹിക്കും. ക്‌നാനായ യാക്കോബായ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്തായായി 13 വര്‍ഷം സേവനം ചെയ്‌ത അഭിവന്ദ്യ മെത്രാപ്പോലീത്ത 1939 നവംബര്‍ 12–ാം തീയതി മലങ്കര കത്തോലിക്കാ സഭയിലേക്ക്‌ പുനരൈക്യപ്പെട്ടു. 1989 ജനുവരി 4–ാം തീയതി തേവര്‍പാലടി കുരുവിളയുടേയും ഒറ്റത്തൈക്കല്‍ നൈത്തിയമ്മയുടേയും ദ്വിതീയ മകനായി ജനിച്ച്‌ 11–ാമത്തെ വയസ്സില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ്‌ കൊച്ചുതിരുമേനിയില്‍ നിന്നും ശെമ്മാശുപട്ടവും, ഇടവഴിക്കല്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്ന്‌ കശീശ്ശാ പട്ടം സ്വീകരിക്കുകയും, 1926 ജറുശലേമില്‍ വെച്ച്‌ അന്ത്യോഖ്യാപാത്രിയക്കീസില്‍ നിന്നും മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്‌തു. 1943 ഫെബ്രുവരി 21–ാം തീയതി ദൈവതിരുസന്നിധിയിലേക്ക്‌ യാത്രയായ അഭിവന്ദ്യ തിരുമേനിയുടെ ഭൌതീകശരീരം പുനരൈക്യത്തിന്റെ പിള്ളതൊട്ടിലായ തിരുവല്ല തിരുമൂലപു
രം സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്ക പള്ളിയുടെ മദ്‌ബഹായോട്‌ ചേര്‍ന്നുള്ള കബറിടത്തിലാണ്‌ അടക്കം ചെയ്‌തിട്ടുള്ളത്‌. അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രാര്‍ത്ഥനയിലൂടെയും, മാതൃകാജീവിതത്തിലൂടേയും അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക്‌ ആകര്‍ഷിച്ച പുണ്യശ്ലോകന്റെ ഓര്‍മ്മദിവസം ആയിരങ്ങള്‍ ഭക്തിനിര്‍ഭരം കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു വരുന്നുണ്ട്‌.
മലങ്കര കത്തോലിക്ക സഭയുടെ അമേരിക്കന്‍ അപ്പോസ്‌തോലിക്‌ മിനിസ്റ്ററായി സേവനം ചെയ്‌തശേഷം ബത്തേരി
രൂപതയുടെ മെത്രാനായി പോകുന്ന ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിക്ക്‌ ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ യാത്രയയപ്പ്‌ നല്‍കുന്നു. ഫെബ്രുവരി 20–ാം തീയതിയിലെ ഓര്‍മ്മാചരണത്തിനുശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു സമ്മേളനം നടത്തപ്പെടും. കൈക്കാര?ാരായ ബിനു പൂത്തറ, മത്യാസ്‌ പുല്ലപ്പള്ളി,സജി ഇറപുറം , ഷിബു മുളച്ചാനികുന്നേല്‍, ടോമി പതിയില്‍, പി.ആര്‍.ഒ. സാബു നടുവീട്ടില്‍, മാദാദാസ്‌ ഒറ്റത്തൈക്കല്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും.

ജോര്‍ജ്ജ്‌ തോട്ടപ്പുറം
 
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites