ചിക്കാഗോ:- ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലും, സെന്റ് മേരീസിലും വാര്‍ഷിക ധ്യാനം നടത്തപ്പെടുന്നു. മാര്‍ച്ച് പതിനൊന്നുമുതല്‍ പതിനാലുവരെ നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. എബ്രാഹാം മുത്തോലത്ത് അഭ്യര്‍ത്ഥിച്ചു.
ഫാ.സോയിച്ചന്‍ മുല്ലാമംഗലം, ബിജുമലയാറ്റൂര്‍, മാര്‍ക്ക് നീമോ, ഡോ. മനോജ് നെരിപറമ്പില്‍, ഡോ. സിന്ധു,തോമസ് ആലുപറമ്പില്‍, ജോസ്മോന്‍, റോസീനാ എന്നിവര്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമായി നടത്തപ്പെടുന്ന ധ്യാനത്തിനു നേതൃത്വം നല്‍കും. 11-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ കമ്മ്യൂണിറ്റി സെന്ററിലും, വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ മേയ്വുഡിലുള്ള ഇടവക ദൈവാലയത്തിലുമാണ് ധ്യാനം നടത്തപ്പെടുന്നത്. വലിയ നോമ്പിനോടനുബന്ധിച്ച് കുമ്പസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശനിയാഴ്ച 1.30 മുതല്‍ സമയം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിന് സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തിലേയും, സെന്റ് മേരീസിലേയും കമ്മറ്റിക്കാര്‍ നേതൃത്വം നല്‍കുമെന്ന് ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു. ജോര്‍ജ്ജ് തോട്ടപ്പുറം |




Vatican 