KCCNA CONVENTION 2012

Our Sponsors

ഡാളസ്‌ ക്‌നാനായ കണ്‍വന്‍ഷന്‍ റെഡിസ്‌ട്രേഷന്‍ സര്‍വ്വകാല റിക്കാര്‍ഡിലേക്ക്‌.

posted Feb 18, 2010 10:11 AM by Anil Mattathikunnel   [ updated Feb 18, 2010 10:23 PM ]
ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 22, 23, 24, 25 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്ന ക്‌നാനായ കാത്തലിക്‌ കണ്‍വന്‍ഷന്‍ഖെ റെജിസ്‌ട്രേഷന്‍ സര്‍വ്വകാല റിക്കോര്‍ഡിലേക്ക്‌ പ്രവേശിക്കുന്നതായി പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം അറിയിച്ചു. ഇനിയും റെജിസ്‌ട്രേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയുവേഗം റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. മാര്‍ച്ച്‌ 31–ാം തീയതിവരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്‌ മുന്‍പ്‌ 1000 കുടുംബങ്ങള്‍ റെജിസ്റ്റര്‍ ചെയ്‌താല്‍ അതിനുശേഷം വരുന്ന റെജിസ്‌ട്രേഷനുകള്‍ക്ക്‌ ഇന്നു ലഭിക്കുന്ന കെ.സി.സി.എന്‍.എ. ഡിസ്‌കൌണ്ട്‌ റേറ്റില്‍ ഹോട്ടല്‍ മുറികള്‍ ലഭിക്കില്ല. ഹോട്ടല്‍ അധികൃതരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം 1000 മുറികള്‍ക്കാണ്‌ ഡിസ്‌കൌണ്ട്‌ നിരക്ക്  ലഭ്യമാകുകയുള്ളു. അതുകൊണ്ട്‌ പ്രീമിയം നിരക്കിലുള്ള ഹോട്ടല്‍ മുറികള്‍ ഒഴിവാക്കണമെങ്കില്‍ 1000 ഹോട്ടല്‍ മുറികള്‍ എന്ന നമ്പരിനകത്ത്‌ നിങ്ങളുടെ റെജിസ്‌ട്രേഷന്‍ വരേണ്ടതാണ്‌. എണ്ണൂറു മുറികള്‍ ഇതിനോടകം റെജിസ്റ്റര്‍ ചെയ്‌തുകളിഞ്ഞ സാഹചര്യമാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം അറിയിച്ചു.
www.kccnaconention.net എന്ന വെബ്‌സൈറ്റുവഴി വളരെ എളുപ്പത്തില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.
                കണ്‍വന്‍ഷന്‍ പബ്ലിസിറ്റി കമ്മറ്റിക്കുവേണ്ടി
ജൂഡ്‌ കട്ടപ്പുറം (ചെയര്‍മാന്‍)
ജോര്‍ജ്‌ തോട്ടപ്പുറം (കോ–ചെയര്‍മാന്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites