KCCNA CONVENTION 2012

Our Sponsors

ഡാളസ്‌ കണ്‍വന്‍ഷന്‍; അതിവിശാലമായ ഫുഡ്‌കോര്‍ട്ട്‌ ഒരുങ്ങുന്നു

posted Feb 26, 2010 9:17 PM by Saju Kannampally   [ updated Feb 26, 2010 11:26 PM by Anil Mattathikunnel ]
ഡാളസ്‌: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‌ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ്‌ സംഘാടകര്‍ ഒരുക്കുന്നത്‌. ആറായിരത്തോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷനില്‍ ഭക്ഷണ കാര്യത്തിനായി അതിവിശാലമായ ഫുഡ്‌ കോര്‍ട്ടാണ്‌ തയാറാക്കുന്നതെന്ന്‌ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ തിയോഫിന്‍ ചാമക്കാലായും, ഫുഡ്‌ കമ്മിറ്റി ചെയര്‍മാന്‍ സിബി കാരക്കാട്ടിലും അറിയിച്ചു. 2500 പേര്‍ക്ക്‌ ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. ബ്രേക്‌ഫാസ്റ്റ്‌, ലഞ്ച്‌, ഡിന്നര്‍, സ്‌നാകാസ്‌ എന്നിവ ഇവിടെ ക്രമീകരിക്കുന്നതാണ്‌. കണ്‍വന്‍ഷന്‍ നടക്കുന്ന ഗേലോഡ്‌ ഹോട്ടല്‍ സമുച്ചയിത്തില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച്‌ ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായി തിയോഫിന്‍ ചാമക്കാലായും, സിബി കാരക്കാട്ടിലും പറഞ്ഞു. ഹോട്ടല്‍ സമുച്ചയത്തിലെ വിശലമായ പ്രദര്‍ശന ഹാളാണ്‌ ഫുഡ്‌ കോര്‍ട്ടായി രൂപാന്തരപ്പെടുന്നത്‌. 18 ബഫറ്റ്‌ ലൈനും, 9 സിറ്റിംഗ്‌ സ്റ്റേഷനും ഉല്‍പ്പെടെ കുട്ടികല്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കായി അമേരിക്കന്‍ ഭക്ഷണ വിഭവങ്ങളും, മുതിര്‍ന്നവര്‍ക്ക്‌ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കും. ഫുഡിന്‌ ആവശ്യമായ കൂപ്പണുകള്‍ മാര്‍ച്ച്‌ 31 നകം വാങ്ങേണ്ടതാണ്‌. കണ്‍വന്‍ഷന്‍ സമയത്ത്‌ ഫുഡ്‌ കൂപ്പണ്‍ ലഭിക്കുന്നതല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വവിരങ്ങള്‍
www.kccnaconvention.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ജൂഡ്‌ കട്ടപ്പുറം & ജോര്‍ജ്‌ തോട്ടപ്പുറം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites