KCCNA CONVENTION 2012

Our Sponsors

ഡാളസ് ക്നാനായ കണ്‍വന്‍ഷനില്‍ ക്നാനായ വുമണ്‍സ് ഫോറത്തിന് നിര്‍ണ്ണായക പങ്ക്

posted Mar 3, 2010 11:08 PM by Anil Mattathikunnel   [ updated Mar 4, 2010 8:23 AM by Saju Kannampally ]
ഡാളസ് : ക്നാനായ കാത്തലിക് ഓഫ് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 22,23,24,25 തീയതികളിലായി നടത്തപ്പെടുന്ന  ഒന്‍പതാമത് ക്നാനായ കാത്തലിക് കണ്‍വന്‍ഷനില്‍ ക്നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് പ്രസിഡന്റ് മേരി തോമസ് മഠത്തിപ്പറമ്പില്‍ പറഞ്ഞു. വുമണ്‍ ഫോറം ദേശീയതലത്തില്‍ രൂപീകൃതമായതിനു ശേഷം വരുന്ന ദേശീയ കണ്‍വന്‍ഷന്‍ എന്ന നിലയിലും വളരെ പ്രാധാന്യം ഉണ്ട്.

വുമണ്‍സ് ഫോറം ഇല്ലാത്ത ശാഖകളില്‍ വുമണ്‍സ് ഫോറം ആരംഭിക്കുക, വനിതാ ക്ഷേമത്തിന് ആവശ്യമായ സെമിനാറുകള്‍, ചര്‍ച്ചാക്ളാസ്സുകള്‍ സംഘടിപ്പിക്കുക എന്നിവ സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ചിലതാണ്.

കോട്ടയം അതിരൂപതയുടെ സെന്ററിനറി ആഘോഷം നടത്തപ്പെടുന്ന ഈ അവസരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ വനിതകള്‍ക്ക് ധാരാളം പ്രവൃത്തിക്കാനുണ്ടെന്ന് മേരി മഠത്തിപ്പറമ്പില്‍ അറിയിച്ചു.

ഡാളസ് കണ്‍വന്‍ഷനില്‍  ധാരാളം വനിതകള്‍ പങ്കെടുക്കുകയും സെമിനാറുകളിലും ചര്‍ച്ചകളിലും കൂടാതെ മറ്റു പ്രോഗ്രാമുകളിലും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നതായിരിക്കും.

മാതാപിതാക്കളില്‍ നിന്ന് കുട്ടികളും കുട്ടികളില്‍നിന്ന് മാതാപിതാക്കളും എന്തു പ്രതീക്ഷിക്കുന്നു എന്ന വിഷയത്തേ ആസ്പദമാക്കി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വുമണ്‍സ് ഫോറം സജീവമായി പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍ രൂപീകൃതമായ ക്നാനായ വുമണ്‍ഫോറം ആരംഭദശയിലാണെങ്കിലും പ്രവൃത്തനമണ്ഡലത്തില്‍ ബഹുദൂരം പിന്നിട്ടതായി മേരി തോമസ് മഠത്തിപ്പറമ്പില്‍ പറഞ്ഞു..

 

ജോര്‍ജ്ജ് തോട്ടപ്പുറം

ജൂഡു കട്ടപുറം
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites