KCCNA CONVENTION 2012

Our Sponsors

ഡിട്രോയിറ്റില്‍ ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

posted Mar 13, 2010 8:44 AM by Saju Kannampally   [ updated Mar 14, 2010 3:23 PM ]
 

ഡിട്രോയിറ്റ്‌: സൗത്ത്‌ഫീല്‍ഡിലെ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഡിട്രോയിറ്റ്‌ ക്‌നാനായ മിഷനില്‍ നിന്നുള്ള വനിതാ ഫോറം അംഗങ്ങളും, ഏതാനും യുവജനങ്ങളും പങ്കെടുത്തു. വിവിധ വിശ്വാസ സംഹിതകളിലുള്ള ക്രൈസ്‌ത വനിതകളുടെ ലോകമെമ്പാടുമുള്ള കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക പ്രാര്‍ഥനാ ദിനത്തോടനുബന്ധിച്ചാണ്‌ പ്രാര്‍ഥനാ ശുശ്രൂഷ ഒരുക്കിയത്‌. എല്ലാ വര്‍ഷവും പൊതുവായ ഒരു ദിവസം കണ്ടെത്തി ഒരു പ്രത്യേക വിഷയത്തിനു വേണ്ടി പ്രാര്‍ഥന നടത്തുകയാണ്‌ പതിവ്‌. ഇക്കൊല്ലം ലോക പ്രാര്‍ഥാനാ ദിനത്തിന്റെ എണ്‍പത്തിരണ്ടാമത്‌ വാര്‍ഷികമായിരുന്നു. ആഫ്രിക്കയിലെ കാമറൂണിലുള്ള വനിതകളും കുട്ടികളും അനുഭവിക്കുന്ന വിവധ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രാര്‍ഥനയാണ്‌ നടത്തിയത്‌.
 
 
ജോസ് ചാഴികാട്ട്
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites