|
നോമ്പുകാലം ജീവിത നവീകരണത്തിന് വലിയൊരവസരമാണ് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവയിലൂടെ ദൈവത്തോടും സഹോദരങ്ങളോടും കൂടുതല്‍ അടുക്കുവാനുള്ള അവസരമാണിത്. മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടം മിഷന്‍ കമ്മറ്റി അംഗങ്ങള്‍ ഈ നോമ്പുകാലത്ത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും ദേവാലയ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ‘Pledge’ Sign up കുടുംബങ്ങളില്‍ നിന്നും സമാഹരിക്കുകയും ചെയ്‌തു. നോമ്പിലെ എല്ലാ വെള്ളി, ശനി തീയതികളില്‍ വൈകിട്ട് 7 മണിക്ക് വി. കുര്‍ബ്ബാനയും കുരിശന്ന്‍ വഴിയും our Lady of fatima ചര്‍ച്ചില്‍ നടത്തിപ്പോരുന്നു.
ബബ് ലു നങ്ങാട്ട് |




Vatican