ചിക്കാഗോ:- ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയുടേയും, സെന്റ് മേരീസിന്റെയും ഭിമുഖ്യത്തില്‍ ഇന്ത്യയാനിയില്‍ നടക്കുന്ന പാഷന്‍ പ്ളേയില്‍ പങ്കെടുക്കുന്നു. ജീസസ്സ് ഓഫ് നസ്സറത്ത് എന്ന പേരില്‍ മാര്‍ച്ച് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പാഷന്‍ പ്ളേയിലാണ് ചിക്കാഗോ ക്നാനായ കാത്തലിക് സമൂഹം സംബന്ധിക്കുന്നത്. ഇടവക വികാരി ഫാ. എബ്രാഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ അന്നേ ദിവസം ഇന്ത്യയാനിയിലെ മുന്‍സ്ററിലുള്ള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജീസസ്സ് ഓഫഅ നസ്സറത്ത് എന്ന പാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്കമ്മ നെടിയകാലായില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരുടെ കയ്യില്‍ ഒരാള്‍ക്ക് 20 ഡോളര്‍ ഫീസടച്ച് റെജിസ്റര്‍ ചെയ്യേണ്ടതാണ്. കര്‍ത്താവ് ഈശോ മിശിഹായുടെ പീഡാനുഭവവും കുരിശു മരണവും ഗാഗുല്‍ത്താമലയും, പീലാത്തോസിന്റെ അരമനയും,വിചാരണയും ഉള്‍പ്പെടെ 150തില്‍പരം ഒട്ടകം, കുതിര, 500ല്‍ പരം അഭിനേതാക്കള്‍ അണിനിരക്കുന്ന പാഷന്‍പ്ളേ എന്തുകൊണ്ടും ഒരു പുതിയ അനുഭവമാണ്. സേക്രട്ട് ഹാര്‍ട്ടിലേയും സെന്റ് മേരീസിലേയും മത ബോധന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കന്മാര്‍ ഈ ഷോയില്‍ തങ്ങളുടെ കുട്ടികളുമായി പങ്കെടുക്കുന്നത് നന്നായിരിക്കും.സേക്രട്ട് ഹാര്‍ ട്ട് ദേവാലയത്തിന്റെ പി ആര്‍ ഓ സാബു നടുവീട്ടില്‍ അറിയിച്ചതാണിത് ജോര്‍ജ്ജ് തോട്ടപ്പുറം |




Vatican 