KCCNA CONVENTION 2012

Our Sponsors

കേരള സഭാചരിത്രത്തില്‍ ദിവംഗതനായ കോട്ടയം രൂപതാ മെത്രാന്മാരുടെ പങ്ക് അവിസ്മരണീയം

posted Feb 9, 2010 11:04 PM by Anil Mattathikunnel   [ updated Feb 10, 2010 7:20 AM ]
  കേരളസഭ പ്രതിസന്ധിയി ലായിരുന്നപ്പോഴൊക്കെ ധീരമായ നേതൃത്വമാണ് ക്നാനായ അദ്ധ്യാത്മീക നേതൃത്വം വഹിച്ചിരുന്നത് എന്ന് ചിക്കാഗോ സീറോ മലബാര്‍  രൂപതാ വികാരി ജനറാള്‍ ഫാ. അബ്രഹാം മുത്തോലത്ത് പ്രസ്താവിച്ചു. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ നടത്തിയ പൂര്‍വ്വപിതാക്കന്മാകുടെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നായിത്തൊമ്മനൊപ്പം 4-ാം നൂറ്റാണ്ടില്‍ കേരളസഭയില്‍ എത്തിയ ഉറഹാ മാര്‍ യൌസേപ്പ് മെത്രാന്‍ മുതല്‍ കോട്ടയം രൂപതയുടെ ദിവംഗതനായ മാര്‍ മത്തായി മാക്കില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആദ്ധ്യാത്മീക പിതാക്കന്മാര്‍ സമുദായത്തിന് നല്‍കിയ സംഭാവനകളെ ഫാ. മുത്തോലത്ത് തന്റെ പ്രസംഗത്തില്‍ നന്ദിയോടെ അനുസ്മരിച്ചു.

  കെ.സി.എസ്. പ്രസിഡന്റ് മേയാമ്മ വെട്ടിക്കാട്ട് അധ്യക്ഷതവഹിച്ച അനുസ്മരണ സമ്മേളനത്തില്‍ ജോയിന്റെ സെക്രട്ടറി സ്റീഫന്‍ ചൊള്ളമ്പേല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കെ.സി.എസ്. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം റോയി ചേലമലയില്‍  നടത്തിയ അനുസ്മരണപ്രഭാഷണത്തില്‍ പൂര്‍വ്വപിതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സംഘടനകള്‍, നോര്‍ത്ത് അമേരിക്കയില്‍ ഒരു ക്നാനായ രൂപത സ്ഥാപിക്കുവാന്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി ജോസ് തൂമ്പനാല്‍ നന്ദി പ്രകാശിപ്പിച്ചു.

  സമ്മേളനത്തിന് മുന്‍പ് നടന്ന അനുസ്മരണപ്രാര്‍ത്ഥനയ്ക്കും ശ്രാദ്ധത്തിനും ഫാ. അബ്രഹാം മുത്തോലത്ത്, കെ.സി.എസ്. ട്രഷറര്‍ നിണല്‍ മുണ്ടപ്ളാക്കല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോസ് ഐക്കരപ്പറമ്പില്‍, ജോണ്‍ ഇലക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കെ.സി.എസിന്റെ വിവിധ ബോര്‍ഡുകളിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തി.

  കോട്ടയം രൂപതയ്ക്ക് നേതൃത്വം നല്കിയ ദിവംഗതനായ ബിഷപ്പുമാരെ അനുസ്മരിച്ച ഷിക്കാഗോ കെ.സി.എസിന്റെ മാതൃകാപരമായ ചടങ്ങ് ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ക്ക് ലൈവ് ആയി കാണുവാന്‍ അവസരം ഒരുക്കിയ സാജു കണ്ണമ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്നാനായ വോയ്സ് ടീമിനും ഫോട്ടോഗ്രാഫി നടത്തിയ ഡോമിനിക് ചൊള്ളമ്പേലിനും കെ.സി.എസ്. എക്സിക്യൂട്ടീവ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
റോയി ചേല മലയില്‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites