|
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ 2010 ജൂലൈ 22 മുതല്‍ 25 വരെ ഡാളസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ 2010 ന് ചിക്കാഗോയില്‍ നിന്ന് റിക്കാര്‍ഡ് പങ്കാളിത്തമായിരിക്കുമെന്ന് ക്‌നാനായ കാത്തലിക് സോസൈറ്റി ഓഫ് ചിക്കാഗോ (കെ.സി.എസ്.) സെക്രട്ടറി ജോസ് തൂമ്പനാലും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചിക്കാഗോ കോ–ഓര്‍ഡിനേറ്റര്‍ സിറിയക് കൂവക്കാട്ടിലും അറിയിച്ചു. ഇതുവരെ കണ്‍വന്‍ഷന് ചിക്കാഗോയില്‍ നിന്ന് 200 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു എന്ന് ഇവര്‍ അറിയിച്ചു.
ഡാളസ് കണ്‍വന്‍ഷനിലെ ചിക്കാഗോയില്‍ നിന്നുള്ള ഈ വര്‍ദ്ധിച്ച പ്രാതിനിധ്യമനുസരിച്ച് കണ്‍വന്‍ഷനില്‍ ഒന്നരമണിക്കൂര്‍ കലാപരിപാടികള്‍ മെയിന്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്നതിന് ചിക്കാഗോക്ക് അവസരം ലഭിച്ചിട്ടുണ്ട്. കലാപരിപാടികള്‍ അവിസ്‌മരണീയമാക്കുന്നതിനായി കള്‍ച്ചറല്‍ പ്രോഗ്രാം ചിക്കാഗോ കോര്‍ഡിനേറ്റേഴ്സ് ആയ ചിന്നു തോട്ടം, ഷാജന്‍ ആനിത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇനിയും കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കിഡ്‌സ് ക്ലബ് അംഗങ്ങള്‍ ഷൈനി വിരുത്തികുളങ്ങര, ഡെന്നി തുരുത്തുവേലില്‍ എന്നിവരുടെയും കെ.സി.വൈ.എല്‍. അംഗങ്ങള്‍ ബീനാ ഇണ്ടിക്കുഴിയുമായും യുവജനവേദി അംഗങ്ങള്‍ അരുണ്‍ നെല്ലാമറ്റമായും മറ്റുള്ളവര്‍ ജയാ കുളങ്ങര, ഡെല്ലാ നെടിയകാലായില്‍, ജോസ് തൂമ്പനാല്‍ എന്നിവരുമായും എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോ–ഓര്‍ഡിനേറ്റേഴ്സ് അറിയിക്കുന്നു. ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാവീണ്യമുള്ള സ്വാഗത ഡാന്‍സ് അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ചിന്നു തോട്ടവുമായി കോണ്‍ടാക്ട് ചെയ്യണം. കണ്‍വന്‍ഷനിലെ കലാസാഹിത്യമല്‍സരങ്ങളില്‍ ചിക്കാഗോ കെ.സി.ഏശിനെ പ്രതിനിധീകരിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌പേഷ്യല്‍ കലോത്സവം മെയ് 22–ാം തീയതി ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍വച്ച് നടത്തുന്നതാണെന്ന് കെ.സി.എസ്. സെക്രട്ടറി ജോസ് തൂമ്പനാല്‍ അറിയിച്ചു. 900–ല്‍ പരം കുടുംബങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഈ കണ്‍വന്‍ഷനിനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31–ന് അവസാനിക്കുന്നതിനാല്‍ ഇനിയും താല്‍പ്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ ക്‌നാനായ മാമാങ്കത്തില്‍ പങ്കെടുക്കുന്നതിന് ചിക്കാഗോ ക്‌നാനായക്കാര്‍ കാണിക്കുന്ന വര്‍ദ്ധിച്ച സഹകരണത്തിന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റവും കെ.സി.എസ്. പ്രസിഡന്റ് മേയാമ്മ വെട്ടിക്കാട്ടും എല്ലാവരേയും അഭിനന്ദിച്ചു. റോയി ചേലമലയില്‍ |




Vatican 