KCCNA CONVENTION 2012

Our Sponsors

ക്നാനായ കാത്തലിക്ക് റിലീജിസ് റഫസ്റിഫല്‍ മാര്‍ച്ച് 6ന്

posted Feb 20, 2010 10:45 AM by Anil Mattathikunnel   [ updated Feb 20, 2010 10:16 PM by knanaya news ]
ചിക്കാഗോ : സേക്രട്ട് ഹാര്‍ട്ട് ക്നാനായ റിലീജിസ് സ്ക്കൂളിന്റെയും,സെന്റ് മേരീസ് ക്നാനായ റിലീജയസ് സ്ക്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മതബോധന വാര്‍ഷിക കലോത്സവം മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് ചിക്കാഗോയിലുള്ള താഫ്റ്റ് ഹൈസ്കൂളില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപെടും. 

ചിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് കലോത്സവം ഉദ്ഘാടനം ചെയ്യും.ജപമാലയെ  ആസ്സ്പദമാക്കി സ്കിറ്റുകളും ഡാന്‍സുകളും കോര്‍ത്തിണക്കി നാല് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ അതിമനോഹരമായി അണിയിച്ചിരിക്കുന്ന കലോത്സവത്തില്‍ രണ്ടു സ്ക്കൂളുകളില്‍ നിന്നുമായി അഞ്ഞൂറോളം കുട്ടികളും നൂറോളം അധ്യാപകരും പങ്കു ചേരുന്നു. ഡാന്‍സുകളിലൂടെയും പാട്ടുകളിലൂടെയും ബൈബിള്‍ അധിഷ്ട്ടിത സംഭവങ്ങളും ജപമാല ഭക്തിയും കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കപെടുക എന്നാ നവീന ആശയത്തിന്റെ ഭാഗമായിട്ടാണ് എല്ലാ വര്‍ഷവും വികാരിയും മോന്‍സിന്തോറുമായ എബ്രഹാം മുത്തോലത്തിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ചിക്കാഗോയില്‍ മതബോധന വാര്‍ഷികം വളരെ വിജയകരമായി നടത്തപെടുന്നത്.വരും തലമുറയെ സഭയോടും സമുദായത്തോടും ചേര്‍ത്തു നിര്‍ത്തി കൊണ്ട് പാട്യ വിഷയങ്ങള്‍ക്കു പ്രാമുഖ്യം  കൊടുത്തു കൊണ്ട് നൂനതമായ വിദ്യാഭ്യാസ പദ്ധതിക്ക് ഇരു സ്ക്കൂളുകളിലുമായി ഇടവക വികാരി അബ്രാഹം മുത്തോലത്ത് നേതൃത്വം കൊടുക്കുന്നു.
 
പ്രസ്തുത കലോത്സവത്തിന് റിലീജസ് സ്കൂള്‍ ഡയറക്ട്ടര്‍മാരും കോര്‍ഡിനേറ്റസ് ജോണി തെക്കേപറമ്പില്‍,ടോമി കുന്നശ്ശരി,സജി പൂതൃക്കയില്‍,ടെസി ഞാറവേലില്‍, സാലി കിഴക്കേകുറ്റ്, ജോസ്മി ഇടുക്കുതറ, ബിനോ മച്ചാനിക്കല്‍, മനീഷ് കൈമൂലയില്‍, റ്റീന കോലടി, ബിനി തെക്കനാട്ട്, എന്നിവര്‍ നേതൃത്വം നല്‍കും.പ്രസ്തുത കലോല്‍സവത്തിലേക്ക് ഏവരെയും ക്ഷേണിക്കുന്നതായി പി.ആര്‍.ഓ. മാരായ റോയി നെടുംചിറയും ,സാബു നടുവിട്ടിലും ചേര്‍ന്ന് അറിയിച്ചു
 


സാബു നടുവിട്ടില്‍/റോയി നെടുംചിറ

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites