ചിക്കാഗോ:- ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ക്നാനായ കാത്തലിക് റീജന്റെ ആഭിമുഖ്യത്തില്‍ പ്രീമേരേജ് കോഴ്സ് നടത്തപ്പെടുന്നു. മാര്‍ച്ച് 12,13,14 (വെള്ളി, ശനി, ഞായര്‍) തീയതികളിലായ് ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട്ക്നാനായ കാത്തലിക് ദൈവാലയത്തില്‍ വെച്ചാണ് പ്രീമേരേജ് കോഴ്സ് നടത്തപ്പെടുന്നതെന്ന് ക്നാനായ റീജന്‍ ഡയറക്ടര്‍ ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. സീറോ മലബാര്‍ സഭയില്‍ വിവാഹിതരാകുന്നതിന് മുന്‍പ് പ്രീമാരോജ് കോഴ്സില്‍ പങ്കെടുക്കേണ്ടതാണ്. വിശ്വാസാതിഷ്ഠിതമായ വിവാഹജീവിതം, കുടുംബം,ഉള്‍പ്പെടെ വിവിധ വിഷയങ്ങളേ ആസ്പദമാക്കി പ്രശസ്തരും, പ്രഗത്ഭരുമായ വ്യക്തികള്‍ ക്ളാസ്സുകള്‍ കൈകൈര്യം ചെയ്യുന്നതായിരിക്കക്കും. പ്രീമാരേജ് കോഴ്സില്‍ പങ്കെടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്നാനായ റീജണ്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാനും, കോവ്സിന്റെ കണ്‍വീനറുമായ ടോണിപുല്ലാപ്പള്ളിയുമായി 630 205 5078എന്ന നമ്പരിലോ tonyjohn@hotmai എന്ന ഈ മേയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച് 14-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രീമാരേജ് കോഴ്സ് സമാപിക്കുന്നതായിരിക്കും.സേക്രട്ട് ഹാര്‍ ട്ട് ദേവാലയത്തിന്റെ പി ആര്‍ ഓ സാബു നടുവീട്ടില്‍ അറിയിച്ചതാണിത് ജോര്‍ജ്ജ് തോട്ടപ്പുറം |




Vatican 