KCCNA CONVENTION 2012

Our Sponsors

നിങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളുടെ പേരില്‍ ലോകം അറിയട്ടെ!!!!.

posted Feb 21, 2010 7:28 PM by Anil Mattathikunnel   [ updated Feb 21, 2010 10:06 PM ]
ചിക്കാഗോ: ആഗോള ക്നാനായക്കാരുടെ പ്രഥമ ഇന്റര്‍നെറ്റ് വാര്‍ത്താ മാദ്ധ്യമമായ ക്നാനായ വോയിസ് ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ക്ക് ന്യൂസ് റിപ്പോര്‍ ട്ടറാകാന്‍ അവസരം ഒരുക്കുന്നു. നിങ്ങള്‍ എഴുതുന്നതോ അറിയിക്കുന്നതോ ആയ വാര്‍ത്തകള്‍ നിങ്ങളുടെ പേരില്‍ തന്നെ  പ്രമുഖ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ 36 മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുവാന്‍ ക്നാനായ വോയിസുമായി ബന്ധപ്പെടുക. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ മലയാളത്തിലോ, ഇംഗ്ളീഷിലോ എഴുതി അയയ്ക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവൃത്തിക്കുന്ന ക്നാനായ സംഘടനകള്‍, ക്നാനായ മിഷനുകള്‍, ക്നാനായ ഇടവകകള്‍, ക്നാനായ സമുദായത്തില്‍ നിന്ന് ഉന്നത ബഹുമതികള്‍ ലഭിക്കുന്ന വൃക്തികളേക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടങ്ങി നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളെ ഞങ്ങളില്‍ എത്തുക്കുക. അവ 36 മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി കൊടുക്കാവുന്നതാണ്.

  നിങ്ങള്‍ വാര്‍ത്തകളും ഫോട്ടോകളും news@knanayavoice.com ലേക്ക് ഈമെയില്‍ ചെയ്യുകയോ, 1-773-751 2274 എന്ന നമ്പരിലേക്ക് ഫാക്സ് ചെയ്യുകയോ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്നാനായ വോയിസ് മനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളിയുമായി (Chicago)  847 791 1824 എന്ന നമ്പരിലും എക്സിക്യൂട്ടീവ്  എഡിറ്റര്‍ അനില്‍ മറ്റത്തിക്കുന്നേലുമായി 206 327 4942 (Chicago) എന്ന നമ്പരിലും ബന്ധപ്പെടുക.

ജോര്‍ജ്ജ് തോട്ടപ്പുറം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites