KCCNA CONVENTION 2012

Our Sponsors

മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആദ്യ കുര്‍ബാനയ്‌ക്ക്‌ ഒരുങ്ങുന്ന കുട്ടികള്‍ക്ക്‌ സന്ദേശം നല്‍കി

posted Feb 2, 2010 7:07 PM by Cijoy Parappallil   [ updated Feb 2, 2010 7:36 PM by Saju Kannampally ]
 
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുകയും, ഈ വര്‍ഷം മെയ്‌ 15 ന്‌ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക്‌ സന്ദേശം നല്‍കുകയും ചെയ്‌തു. ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്‌ ക്ലാസ്‌ മുറിയിലെത്തിയ പിതാവ്‌ അവരോടൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ചു. കുട്ടികളുടെ സഭാപരമായ സംശയങ്ങള്‍ക്ക്‌ പിതാവ്‌ മറുപടി നല്‍കി. മറ്റു മതബോധന ക്ലാസുകള്‍ക്ക്‌ മാതൃകയായി സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയില്‍ നടക്കുന്ന മതബോധനത്തെയും, വികാരി ഫാ.ഏബ്രാഹം മുത്തോലത്തിനെയും മാര്‍ അങ്ങാടിയത്ത്‌ പ്രശംസിച്ചു. കുട്ടികളുടെ സഭാത്മക വളര്‍ച്ചയില്‍ അടിത്തറ പാകുന്നത്‌ ഇടവക ദേവാലയത്തിലെ മതബോധനമാണെന്നും, ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തു പ്രവര്‍ത്തിക്കുന്ന മതബോധന അധ്യാപകര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും പിതാവ്‌ പറഞ്ഞു. മതബോധനത്തിനു നേതൃത്വം കൊടുക്കുന്ന ജോണി തെക്കേപറമ്പില്‍, ടോമി കുന്നശ്ശേരി, ബിനോ മച്ചാനിക്കല്‍, ജോജോ പരിമണത്തേട്ട്‌, ഷീബ മുത്തലം, ബിനോയി കഴക്കനടിയില്‍, ചിന്നു വാച്ചാച്ചിറ, ജോബി പുത്തന്‍പുരയ്‌ക്കല്‍, ജയിസന്‍ ഐക്കരപറമ്പില്‍, റോസാന്‍ പതിയില്‍ എന്നിവരാണ്‌ പിതാവിന്റെ അഭിനന്ദനത്തിന്‌ അര്‍ഹരായത്‌. മതബോധന ക്ലാസുകളിലെ കുട്ടികള്‍ക്കു വേണ്ടി പിതാവ്‌ ഇംഗ്ലീഷില്‍ ദിവ്യബലി അര്‍പ്പിച്ചു. കുട്ടികള്‍ക്കൊപ്പം സ്‌നേഹവിരുന്നിലും പിതാവ്‌ പങ്കെടുത്തു
 
 
സാബു നടുവീട്ടില്‍‍

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites