KCCNA CONVENTION 2012

Our Sponsors

മയാമിയില്‍ ക്നാനായ മിഷന്‍ പുതിയ ദേവാലയം വാങ്ങുന്നു

posted Mar 15, 2010 12:00 PM by knanaya news   [ updated Mar 15, 2010 8:02 PM by Cijoy Parappallil ]
സൗത്ത്‌ ഫ്‌ളോറിഡ: സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ മിഷന്‌ സ്വന്തമായി ദേവാലയം വാങ്ങുവാന്‍ മിഷന്റെ പൊതുയോഗം തീരുമാനിച്ചു. ഹാളും ക്ലാസ്‌ മുറികളും അനുബന്ധിച്ചുള്ള ദേവാലയമാണ്‌ വാങ്ങാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. മിഷന്റെ കണക്കുകള്‍ പാസാക്കിയ പൊതുയോഗം, പ്രധാന തിരുനാള്‍ മിഷന്റെ മാധ്യസ്ഥനായ സെന്റ്‌ ജൂഡിന്റെ നാമഹേതുക തിരുനാള്‍ ദിനത്തില്‍ ആചരിക്കാനും തീരുമാനിച്ചു. മിഷന്‍ ഡയറക്ടര്‍ക്ക്‌ താമസിക്കാന്‍ അഞ്ചു മാസത്തോളം സൗകര്യം ചെയ്‌തു കൊടുത്ത കുഞ്ഞുമോന്‍ കല്ലിടാന്തിയിലും കുടുംബത്തിനും യോഗം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അശോക്‌ വട്ടപ്പറമ്പില്‍, ബെന്നി പട്ടുമാക്കില്‍ എന്നിവരെ ഇന്റേണല്‍ ഓഡിറ്റര്‍മാരായി തെരഞ്ഞെടുത്ത പൊതുയോഗം, മിഷന്‍ പി.ആര്‍.ഒ ആയി എബി തെക്കനാട്ടിനെ തെരഞ്ഞെടുത്തു. മിഷന്‍ ഡയറക്ടര്‍ക്കു വേണ്ടി വാങ്ങിയ പുതിയ ടയോട്ട കൊറോള എല്‍ ഇ കാറിന്റെ താക്കോല്‍ പ്രാര്‍ഥനാനിര്‍ഭരമായി, സന്നിഹിതരായിരുന്ന എല്ലാവരും കൈകോര്‍ത്തു പിടിച്ച്‌ ഫാ.സ്റ്റീഫന്‍ വെട്ടുവേലിനു കൈമാറിയത്‌ ശ്രദ്ധേയമായി. കുട്ടികളുടെ പ്രാര്‍ഥനയോടെയാണ്‌ പൊതുയോഗം ആരംഭിച്ചത്‌. മിഷന്‍ ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലിനൊപ്പം, സൈമണ്‍ മച്ചാനിക്കല്‍, സൈമണ്‍ ചക്കുങ്കല്‍, ടോമി പുതുപ്പള്ളില്‍, സ്റ്റീഫന്‍ തറയില്‍, റോബി കല്ലിടാന്തിയില്‍, ജയിംസ്‌ മാറ്റാംപറമ്പത്ത്‌, സൈമണ്‍ പുന്നവേലില്‍, സ്റ്റീഫന്‍ മുടീക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.


എബി തെക്കനാട്ട്‌

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites