|
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമുദായാത്ത്തിന് പ്രത്യേകിച്ച് ഷിക്കാഗോയിലെ ക്നാനായ സമുദായത്തിന് എന്നും അഭിമാനിക്കാത്തക്ക വലിയ ഒരു നേട്ടമാണ് മോര്‍ട്ടണ്‍ ഗ്രോവ് പള്ളി എന്ന് അഭി.മാര്‍ ജേക്കബ് അങ്ങാടിയാത്ത് പ്രസ്താവിച്ചു.
മോര്‍ട്ടണ്‍ ഗ്രോവ് പള്ളിയില്‍ നടത്തിയ പ്രഥമ സന്ദര്‍ശനമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായാംഗങ്ങളുടേ മധ്യേ എല്ലാം തികഞ്ഞ ഒരു പള്ളി എന്ന സ്വപ്നസാഷാത്ക്കാരം പരിശുദ്ധ അമ്മയുടെ സമ്മാനമായി കണ്ട് കൂടുതല്‍ ദൈവത്തോട് അടുത്ത് ജീവിക്കുവാന്‍ മോര്‍ട്ടണ്‍ ഗ്രോവിലെ പള്ളി ഉപകരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വികാരി മോണ്‍.എബ്രഹാം മുത്തോലത്ത്, ട്രസ്റിമാരാര പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, സാബു തറത്തട്ടേല്‍, ഫണ്ട് റൈസിങ്ങ് കമ്മറ്റി ജനറല്‍ കണ്‍ വീനര്‍ തമ്പി വിരുത്തികുളങ്ങര, കണ്‍ വീനര്‍മാരായ പോള്‍സണ്‍ കുളങ്ങര, സ്റീഫന്‍ കിഴക്കേക്കുറ്റെന്നിവര്‍ ഉള്‍പ്പെടെ നിരവധി കമ്മറ്റിക്കാരും പിതാവിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് കിഴക്കേകുറ്റിന്റെ വസതിയില്‍ വച്ച് നടത്തപ്പെട്ട കമ്മറ്റി മീറ്റിങ്ങിലും സ്നേഹവിരുന്നിലും അദ്ദേഹം പങ്കുചേര്‍ന്നു.
ഫോട്ടോസ് :ഡോമിനിക്ക് ചൊള്ളമ്പേല്‍ |




Vatican