KCCNA CONVENTION 2012

Our Sponsors

നോര്‍ത്ത് അമേരിക്കയിലെ നാലാമത്തെ ക്നാനായ ദേവലായം താമ്പായില്‍ യതാര്‍ത്ഥ്യമായി

posted Mar 16, 2010 9:50 AM by Anil Mattathikunnel   [ updated Mar 17, 2010 10:55 PM ]
താമ്പാ: താമ്പാ ക്നാനായാക്കാരുടെ സ്വന്തമായി ഒരു ദേവലായം എന്ന സ്വപ്നത്തിന് ഇന്ന് സാഷാത്കാരം. ഇന്ന് രാവിലെ 10.30ന് താമ്പായില്‍ ബ്രാന്‍ഡനിലുള്ള സിറ്റി ചര്‍ച്ച് വാങ്ങുന്നതിന്റെ  നടപടികള്‍ പൂര്‍ത്തിയായി. വാങ്ങല്‍ സംബന്ധമായ നടപടികളുടെ ഔപചാരികമായ "ക്ളോസിങ്ങ്'' ഇന്ന് നടന്നതോടെ നോര്‍ത്ത് അമേരിക്കയിലെ നാലാമത്തെ ക്നാനായ പള്ളിയായി (സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ദേവാലയമായി) സിറ്റി ചര്‍ച്ച് മാറി . കഴിഞ്ഞ കുറേ മാസങ്ങളായി വാടകക്ക് എല്ലാഞ്ഞായറാഴ്ച്ചയിലും ഇതേ പല്ലിയില്‍ വച്ചായിരുന്നു ഞായറഴ്ച്ച കുര്‍ബ്ബാന നടന്നുവന്നിരുന്നത്. ദേവാലയം സ്വന്തമാമായതോടെ  ഇനി മുതല്‍ പൂര്‍ണ്ണമായും ദേവാലയം ഉപയോഗ്യമാകും. ഓഗസ്റ് 1ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു  മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് , മോണ്‍: എബ്രഹാം മുത്തോലത്ത് എന്നിവര്‍ പ്രസ്തുത ദേവാലയത്തിന്റെ കൂദാശാകര്‍മ്മം നിര്‍വ്വഹിക്കും. സാന്‍ഹോസേ മിഷന്‍ ഡയറക്ടര്‍ മോണ്‍.ജേക്കബ് വെള്ളിയാന്‍, മയാമി ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സ്റീഫന്‍ വെട്ടുവേലില്‍, ഫാ.ജോര്‍ജ്ജ് മാളിയേക്കല്‍, ഫാ.ഫിലിപ്പ് മരുതൂര്‍കണ്ടത്തില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വൈകുന്നേരം സിറ്റി ചര്‍ച്ചില്‍ കൃതഞ്ജതാബലിയര്‍പ്പിക്കുന്നതും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഡയറക്ടര്‍ ഫാ.എബി വടക്കേക്കര അറിയിച്ചു. ഈ സ്വപന സാഷാത്ക്കാരം ദൈവത്തിന്റെ വലിയ ദാനമായി കാണുന്നു എന്നും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച കമ്മറ്റിക്കാരും അവരോടൊപ്പം സാമ്പത്തികമായും ആധ്യാത്മികമായും സഹകരിക്കുകയും പിന്താങ്ങുകയും ചെയ്ത എല്ലാവര്‍ ക്കും നന്ദി അറിയിക്കുന്നതായും ക്നാനായ് വോയിസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഫാ.എബി അറിയിച്ചു,.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites