|
ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6–ാം തീയതി ശനിയാഴ്‌ച ചിക്കാഗോയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തിയ ഒ.സി.ഐ ക്യാമ്പ് അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് ഗംഭീരവിജയമായി തീര്‍ന്നു. ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയും കൃത്യതയാര്‍ന്ന നിര്‍ദ്ദേശങ്ങളോടും വിപുലമായ സജ്ജീതരണങ്ങളോടും കൂടി നടത്തിയ ഓസിഐ ക്യാമ്പില്‍ മുന്നോറോളം (300) അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടു സിറിയക്ക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ചിക്കാഗോ റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസമാണ് ഇത്രയധികം അപേക്ഷകര്‍ വരുവാന്‍ കാരണമായതെന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ കോണ്‍സുലേറ്റ് ഓഫീസര്‍ ബിശ്വാസ് സപ്‌കാള്‍ പ്രസ്ഥാവിച്ചു. ഫൊക്കാന ദേശീയ വൈസ് പ്രസിഡന്റ് മറിയാമ്മ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണിക്കുട്ടി പിള്ളവീട്ടില്‍, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, യുണൈറ്റഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സൈമണ്‍ പള്ളിക്കുന്നേല്‍, സൈമണ്‍ മുട്ടത്തില്‍, ബാബു മാത്യു, ചന്ദ്രന്‍ പിള്ള, തങ്കച്ചന്‍ വെട്ടിക്കാട്ട്, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടെഡി മുഴയംമാക്കില്‍, തോമസ് ഡിക്രൂസ്, ജോസ് മണക്കാട്ട് ജസ്ലിന്‍ ജോസ് ജോബ് മാക്കില്‍, ജോസ് തൂമ്പനാല്‍, സ്റ്റെയിസി പിള്ളവീട്ടില്‍, ബാബു തൈപറമ്പില്‍,ജോയി കോട്ടൂര്‍, നിണല്‍ മുണ്ടപ്ലാക്കില്‍ തുടങ്ങിയ ഫൊക്കാന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 8 കമ്പ്യൂട്ടറുകളും, ഒ.സി.ഐ കാര്‍ഡിനുള്ള ഫോട്ടോ ആവശ്യമായ ഫോട്ടോകോപ്പികള്‍ എടുക്കുന്നതിനുള്ള സജ്ജീകരണം തുടങ്ങിയ മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നതിനാലാണ് ഇത്രയധികം പഅപേക്ഷകള്‍ ഒറ്റദിവസം കൊണ്ട് സ്വീകരിക്കുവാന്‍ സാധിച്ചതു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോ മലയാളി സമൂഹം കാണിക്കുന്ന പങ്കാളിത്തത്തിനും സ്‌നേഹത്തിനും സിറിയക് കൂവക്കാട്ടിലും മറിയാമ്മ പിള്ളയും സൈമണ്‍ മുട്ടത്തിലും നന്ദിരേഖപ്പെടുത്തുകയും തുടര്‍ന്നുളള എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. സൈമണ്‍ മുട്ടത്തില്‍ |




Vatican