|
ചിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ചിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ വാങ്ങിയ സെന്റ് മേരിസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം വിമന്‍സ് മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ റാഫിള്‍ നടത്തപ്പെടുന്നു. ജയ കുളങ്ങര കോര്‍ഡിനേറ്ററായി നടത്തപ്പെടുന്ന റാഫിളിന്റെ ഉദ്‌ഘാടനം മാര്‍ച്ച് 7–ാം തീയതി താഫ്‌റ്റ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചിക്കാഗോ സിറോമലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങായിടാത്ത് ഡോ. സൂസന്‍ കുരുവിള ഇടക്കുതറയില്‍ നിന്ന് മേഗാ സ്‌പോണ്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് ഗ്രാന്റ് സ്‌പോണ്‍സിപ്പ് ജോയി & മോളമ്മ നെടിയകാലായില്‍ നിന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് സ്വീകരിച്ചു. മറ്റൊരു ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് ഡോ. എലിസബത്ത് & പ്രിന്‍സ് മാഞ്ഞൂരാന്‍ ദമ്പതികളില്‍ നിന്ന് സീറോ മലബാര്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് മറത്തില്‍പ്പറമ്പില്‍ സ്വീകരിച്ചു. വിമന്‍സ് ഫോറം ജനറല്‍ കോര്‍ഡിനേറ്റര്‍ മേഴ്സി ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. റോയി കടുപ്പില്‍, റാഫിള്‍ എറിയ കോര്‍ഡിനേറ്റേഴ്സ് സാലി കിഴക്കേക്കൂറ്റ്, ഷൈനി തറത്തട്ടേല്‍, സാബു നെടുംചിറ എന്നിവര്‍ പങ്കെടുത്തു. റോയി നെടുംചിറ |




Vatican 

