KCCNA CONVENTION 2012

Our Sponsors

ഷിക്കാഗോ കെ സി എസ് കലണ്ടര്‍ പ്രകാശനവും സ്പോണ്‍സേഴ്സിനെ ആദരിക്കലും നടത്തി

posted Mar 11, 2010 10:10 PM by Anil Mattathikunnel   [ updated Mar 12, 2010 9:50 AM ]
ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെയും, സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയുടെയും, സെന്റ്‌ മേരീസ്‌ ക്‌നാനായ പാരിഷ്‌ യൂണിറ്റിന്റെയും അടുത്ത ഒരു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിച്ച്‌ കലണ്ടര്‍ രൂപത്തില്‍ കെ.സി.എസ്‌ പുറത്തിറക്കി. കലണ്ടറിന്റെ ഔദ്യോഗിക പ്രകാശനവും, സ്‌പോണ്‍സേഴ്‌സിനെ ആദരിക്കലും സംയുക്തമായി കെ.സി.എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ മീറ്റിംഗില്‍ നടത്തി. ചടങ്ങില്‍ വച്ച്‌ സ്‌പോണ്‍സേഴ്‌സ്‌ായ ജോയി &്‌ ലിസി ഇണ്ടിക്കുഴി, സിറിയക്‌ കൂവക്കാട്ടില്‍ എന്നിവര്‍ക്ക്‌ കലണ്ടര്‍ നല്‍കി കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ കലണ്ടറിന്റെ ഔദ്യോഗിക പ്രകാശനം നടത്തി. ഡോ.മാത്യു & മേഴ്‌സി തിരുനെല്ലിപ്പറമ്പില്‍, ജോയി & മോളമ്മ നെടിയകാലായില്‍, ജയ്‌ബു & ഏലമ്മ കുളങ്ങര, ജോയി & ലിസി ഇണ്ടിക്കുഴി, വില്യംസ്‌, സിറിയക്‌ & സിജി കൂവക്കാട്ടില്‍ എന്നീ സ്‌പോണ്‍സേഴ്‌സിനെ ആദരിച്ചു. കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം, കെ.സി.എസ്‌ ലയ്‌സണ്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍, കെ.സി.എസ്‌ ലജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടോമി അമ്പേനാട്ട്‌, ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍, ട്രഷറര്‍ നിണല്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എല്ലാ കെ.സി.എസ്‌ അംഗങ്ങല്‍ക്കും കലണ്ടര്‍ മെയില്‍ ചെയ്‌തിട്ടുണ്ടെന്നും കിട്ടാത്തവര്‍ കെ.സി.എസ്‌ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെടണമെന്നും സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ അറിയിച്ചു.

റോയി ചേലമലയില്‍

  

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites