ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് ഇടവകയിലെ സേക്രട്ട് ഹാര്ട്ട് ക്നാനായ റിലീജിയസ് എഡ്യൂക്കേഷന് സ്കൂളിന്റേയും, സെന്റ് മേരീസ് ക്നാനായ റിലീജിയസ് സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തില് മാര്ച്ച് ആറിന് നടത്തുന്ന മതബോധന കലോത്സവം ക്നാനായ വോയ്സില് തത്സമയം സംപ്രേഷണം ചെയ്യും. മാര്ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം ആറിന് (സെന്ട്രല് സമയം) മുതല് താഫ്റ്റ് ഹൈസ്കൂള് ഓഡിറ്റോറിയത്തില് നടത്തുന്ന കലോസ്തവത്തിന്റെ വീഡിയോ ദൃശ്യങ്ങള് www.knanayavoice.com, www.knanayavision.com എന്നീ സൈറ്റുകളില് ലഭ്യമാകുമെന്ന് ക്നാനായ വോയ്സ് മാനേജിംഗ് ഡയറക്ടര് സാജു കണ്ണമ്പള്ളി അറിയിച്ചു. ക്നാനായ വോയ്സ് എക്സിക്യൂട്ടീവ് എഡിറ്റര് അനില് മറ്റത്തിക്കുന്നേല്, സബ് എഡിറ്റര് ജോര്ജ് തോട്ടപ്പുറം, സജി പണയപ്പറമ്പില് എന്നിവര് സംപ്രേഷണത്തിന് നേതൃത്വം നല്കുംജപമാലയെ ആസ്പദമാക്കി സ്കിറ്റുകളും, ഡാന്സുകളും കോര്ത്തിണക്കി അഞ്ഞൂറോളം കുട്ടികള് ചേര്ന്ന് അവതരിപ്പിക്കുന്ന കലോത്സവത്തിന് റിലീജസ് സ്കൂള് ഡയറക്ട്ടര്മാരും കോര്ഡിനേറ്റസ് ജോണി തെക്കേപറമ്പില്,ടോമി കുന്നശ്ശരി,സജി പൂതൃക്കയില്,ടെസി ഞാറവേലില്, സാലി കിഴക്കേകുറ്റ്, ജോസ്മി ഇടുക്കുതറ, ബിനോ മച്ചാനിക്കല്, മനീഷ് കൈമൂലയില്, റ്റീന കോലടി, ബിനി തെക്കനാട്ട്, എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം മതാധ്യാപകര് നേതൃത്വം നല്കും. ഷിക്കാഗോ സീറോ മലബാര് രൂപതാധ്യക്ഷന് മാര് ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി മോണ് ഏബ്രഹാം മുത്തോലത്ത് അറിയിച്ചു. |




Vatican 