|
ചിക്കാഗോ : ക്നാനായ കാത്തലിക്കരുടെ ചിക്കാഗോയിലെ രണ്ടാമത്തെ ദേവാലയമായ മോര്ട്ടന് ഗ്രോവിലുള്ളി സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന് അടുത്ത ഒരു വര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ ബഹുമാനപ്പെട്ട വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പ്രഖ്യാപിച്ചു.
ഇടവക വികാരിയും, വികാരി ജനറാളുമായ മോണ്. ഏബ്രഹാം മുത്തോലത്തിന്റെ അദ്ധ്യക്ഷതയില് ഫെബ്രുവരി 14-ന് കൂടിയ പൊതുയോഗത്തില്വച്ച് ട്രസ്റിമാരായി പീറ്റര് കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, സാബു തറത്തട്ടേല് എന്നിവരേയും സെക്രട്ടറിയായി സാജു കണ്ണമ്പള്ളി, ഡി.ആര്.ഇ. ആയി സജി പൂതൃക്കയില്, ട്രഷററായി ജോയിസ് മറ്റത്തില്ക്കുന്നേല്, പി.ആര്.ഒ. ആയി റോയി നെടുഞ്ചിറ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് രൂപം നല്കി. കൂടാതെ ദേവാലയത്തിന്റെ ദൈനംദിന പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിനുവേണ്ടി വിവിധ കമ്മറ്റികളും നിലവില് വന്നു.
പുതുതായി വാങ്ങിയ പ്രസ്തുത സെന്റ്മേരീസ് ദേവാലയത്തിന്റെ കൂദാശ ജൂലൈ 18-ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര് മെത്രാന് മാര് ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്മ്മികത്വത്തില് കോട്ടയം അതിരൂപതാ ആര്ച്ച് ബിഷപ്പ് മാര് മാത്യു മൂലക്കാട്ടില്, ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തില് നടത്തപ്പെടും.
.
റോയി നെടുഞ്ചിറ |




Vatican 