KCCNA CONVENTION 2012

Our Sponsors

ഷിക്കാഗോ സെന്റ് മേരീസ് യൂണിറ്റിലെ പിഗ്ഗിബാഗ് കളക്ഷന്‍ വന്‍ വിജയം

posted Feb 17, 2010 11:08 PM by knanaya news   [ updated Feb 18, 2010 7:43 AM by Saju Kannampally ]
 
ചിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി സെന്റ്‌മേരീസ്‌ റിലീജിയസ്‌ എഡ്യൂക്കേഷന്‍ സ്‌കചേളിലെ കുട്ടികള്‍ നടത്തിയ പിഗിബാങ്ക്‌ ഡ്രൈവ്‌ വന്‍വിജയമായി ഫെഹ്രുവരി 14–ാം തീയതി ഞായറാഴ്‌ച ഒല്‍വി പള്ളിയിലെ വി.കുര്‍ബ്ബാനയ്ക്ക്‌ ശേഷമാണ്‌ പിഗിബാങ്ക്‌ ഡ്രൈവ്‌ നടത്തിയത്‌. ആറായിരത്തോളം ഡോളര്‍ ഈ പരിപാടിയിലൂടെ സമാഹരിച്ചു. അധികച്ചെലവുകള്‍ ഒഴിവാക്കി കുട്ടികള്‍ സ്വരുക്കൂട്ടിവച്ച ചെറിയ ചെറിയ തുകകള്‍ ഒരുമിച്ച്‌ സമാഹരിക്കുന്നതിനാണ്‌ പിഗിബാങ്ക്‌ ഡ്രൈവ്‌ നടത്തിയത്‌ നൂറോളം കുട്ടികള്‍ തങ്ങള്‍ സമാഹരിച്ച തുക വികാരി ബഹു. മുത്തോലത്തച്ചനെ ഏല്‍പിച്ചു. ധനസമാഹരണത്തോടൊപ്പം കുട്ടികള്‍ക്ക്‌ ദേവാലയത്തോടുള്ള കൂറും ആഭിമുഖ്യവും ഉണ്ടാകുവാന്‍ പിഗിബാങ്ക്‌ കളക്ഷന്‍ സഹായിക്കുമെന്ന്‌ ഫാ. എബ്രാഹാം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു. റിലീജിയന്‍സ്‌ എഡ്യൂക്കേഷന്‍ സ്‌കൂള്‍ കോര്‍ഡിനേറ്റേഴ്സും സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളും ഫണ്ട്‌ റൈസിംഗ്‌ കമ്മറ്റി അംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
 
റോയി നെടുംചിറ
 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites