KCCNA CONVENTION 2012

Our Sponsors

ക്‌നാനായ റിലീജിയസ്‌ ഫെസ്റ്റിവല്‍ മാതൃകയാകണം –മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌

posted Mar 6, 2010 6:04 PM by Anil Mattathikunnel   [ updated Mar 8, 2010 6:34 AM ]
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ റിലീജിയസ്‌ സ്‌കൂളിന്റെയും സെന്റ്‌ മേരീസ്‌ ക്‌നാനായ റിലീജയസ്‌ സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മതബോധന വാര്‍ഷിക കലോത്സവം മാര്‍ച്ച്‌ 6–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം ചിക്കാഗോയിലുള്ള താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ആഘോഷപരമായി നടത്തപ്പെട്ടു.
തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ചിക്കാഗോ സീറോ മലബാര്‍ സെന്റ്‌ തോമസ്‌ രൂപതയുടെ ബിഷപ്പ്‌ ജേക്കബ്‌ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌, സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. റോയി കടുപ്പില്‍, വികാരി ജനറാല്‍ ജോര്‍ജ്‌ മഠത്തില്‍ പറമ്പില്‍ തുടങ്ങി നിരവധി വൈദികരും സന്നിഹിതരായിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി തുടര്‍ച്ചയായി ആദ്യവസാനം വരെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌ പങ്കെടുത്തുവരുന്ന ഈ കലോത്സവം ഏറ്റം അഭിനന്ദനീയവും മറ്റു കമ്മ്യൂണിറ്റികള്‍ക്ക്‌ മാതൃകയുമാണെന്ന്‌ തന്റെ സന്ദേശത്തില്‍ ആശംസിച്ചു. ജോണി തെക്കേപറമ്പില്‍ വിശിഷ്ടാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വ പാഠവം ഒരിക്കല്‍ക്കൂടി ഈ കലോത്സവത്തിലൂടെ തെളിയിക്കപ്പെടുകയായിരുന്നു.

ജപമാലയെ ആസ്‌പദമാക്കി അഞ്ചരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി സ്‌കിറ്റുകളും ഡാന്‍സുകളും കോര്‍ത്തിണക്കി അതിമനോഹരമായി അണിയിച്ചൊരുക്കിയ കലോത്സവത്തില്‍ ഇരു സ്‌കൂളുകളില്‍ നിന്നായി 550 തോളം കുട്ടികളും 110–ഓളം മതാദ്ധ്യാപകരും പങ്കുചേര്‍ന്നു.ഡാന്‍സുകളിലൂടെയും പാട്ടുകളിലൂടെയും ബൈബിള്‍ അധിഷ്ടിത സംഭവങ്ങളും ആത്മീയ ഉണര്‍വുകളും കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കുക എന്ന നവീന ലക്ഷ്യവുമായി എല്ലാവര്‍ഷവും വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ മതബോധന കലോത്സവം നടത്തിവരുന്നത്‌.പ്രസ്‌തുത കലോത്സവത്തിന്‌ റിലീജിയസ്‌ സ്‌കൂള്‍ ഡയറക്ടേഴ്സ്‌, കോര്‍ഡിനേറ്റഡ്‌ ആയ ജോണി തെക്കെപ്പറമ്പില്‍, ടോമി കുന്നശ്ശേരി, സജി പൂതൃക്കയില്‍, ടേശി ഞാറവേലില്‍, സാലി കിഴക്കേക്കൂറ്റ്‌, ജോസ്‌മി ഇടുക്കതറ, ടീനാ കോലടി, മനീഷ്‌ കൈമൂലയില്‍, ബിനി തെക്കനാട്ട്‌ എന്നിവര്‍ നേതൃത്വം കൊടുത്തു.

സാബു നടുവീട്ടില്‍ / റോയി നെടുംചിറ.
.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites