KCCNA CONVENTION 2012

Our Sponsors

ഷിക്കാഗോയില്‍ യുവജനവേദി രക്തദാന ക്യാമ്പ്‌ മാര്‍ച്ച്‌ ഏഴിന്

posted Feb 19, 2010 10:58 PM by knanaya news
ഷിക്കാഗോ: ക്നാനായ കാത്തലിക് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴിന് സേക്രഡ് ഹാര്‍ട്ട്  ക്നാനായ കാത്തലിക് പള്ളിയില്‍ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. മലയാളം കുര്‍ബ്ബാനയ്ക്കു ശേഷം പള്ളി ഹാളിലാവും ക്യാമ്പ് നടത്തുക. രക്തദാനം നടത്തുന്നവര്‍ക്ക്  സൗജന്യമായി കൊളസ്ട്രോള്‍ , ബ്ലഡ് പ്രഷര്‍ , ഹീമോ ഗ്ലോബിന്‍  എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രക്തദാനം മഹാദാനമാണെന്ന മനോഭാവം ഉള്‍ക്കൊണ്ട്  ഇതില്‍ പങ്കെടുക്കണമെന്ന് യൂവജനവേദി നേതൃത്വം ആഹ്വാനം ചെയ്തു. കൂടുതല്‍  വിവരങ്ങള്‍ക്ക്  യുവജനവേദി പ്രവര്‍ത്തകരുമായി  ബന്ധപ്പെടുക.

അരുണ്‍  നെല്ലാമറ്റം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites