താമ്പാ ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 31-ാം തീയതി കോട്ടയം രൂപതയുടെ പ്രഥമ മെത്രാനായ ദൈവദാസന്‍ മാര്‍ മാക്കില്‍ പിതാവിന്റെ പ്രത്യേക അനുസ്മരണം നടന്നു. 3 പി.എം.ന്റെയും ദിവ്യബലിക്കുശേഷം നടന്ന അനുസ്മരണസമ്മേളനത്തില്‍ മാക്കില്‍ പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീ ലൂയി തറയില്‍ തയ്യാറാക്കിയ പവ്വര്‍ പോയിന്റ് പ്രസന്റേഷന്‍ മാക്കില്‍ പിതാവിന്റെ ജീവിതത്തെക്കുറിച്ച് പുത്തനറിവുപകരാന്‍ ഉതകുന്നതായി തദവസരത്തില്‍ താമ്പാ ക്നാനായ മിഷന്‍ തയ്യാറാക്കിയ 2010 ലെ വാര്‍ഷിക കലണ്ടറിന്റെ ആദ്യപ്രതിയുടെ പ്രകാശനം ശ്രീ കിഷോര്‍ വട്ടപ്പറമ്പിലിനു നല്‍കി ഫാ. എബി വടക്കേക്കര നിര്‍വ്വഹിച്ചു. ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രത്തിന്റെ കീഴില്‍ മിഷന്റെ പ്രധാനപ്പെട്ട പരിപാടികള്‍ രേഖപ്പെടുത്തിയ കലണ്ടറിന്റെ സ്പോണ്‍സര്‍ ശ്രീ കിഷോര്‍ വട്ടപ്പറമ്പിലാണ്. മിഷന്റെ പി.ആര്‍ .ഒ. ശ്രീ. ജോസ്മോന്‍ തത്തംകുളത്തിന്റെ നേതൃത്വത്തിലാണ് പ്രിന്റിംരും ഡിസൈനിങ്ങും നിര്‍വ്വഹിക്കപ്പെട്ടത്. സമ്മേളനാനന്തരം മാക്കില്‍, പതിയില്‍ , വെട്ടുപാറപ്പുറം, കൂന്തമറ്റം കുടുംബാംഗങ്ങള്‍ ഒരുക്കിയ പാച്ചോര്‍ നേര്‍ച്ചയും നടത്തപ്പെട്ടു. ജോയിസണ്‍ പഴയമ്പള്ളി |




Vatican