താമ്പാ:താമ്പാ ക്നാനായ മിഷനിലെ പ്രയര്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചയും രണ്ടുമണിക്കൂര്‍ നേരം വിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും മുതിര്‍ന്നവരുടെ കുര്‍ബ്ബാനയ്ക്കുശേഷം നാലുമുതല്‍ ആറുമണി വരെയാണ് ആരാധന. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയില്‍ കുട്ടികള്‍ വളരുവാന്‍ മതബോധന ക്ളാസ്സുകളിലെ കുട്ടികള്‍ക്കും ആരാധനയില്‍ സംബന്ധിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പുതുതായി വാങ്ങിക്കുവാന്‍ പോകുന്ന ദേവാലയത്തിനും പൌരോഹിത്യവര്‍ഷത്തിന്റെയും നിയോഗങ്ങള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചിരിക്കുന്ന ഈ മിനിസ്ട്രിക്ക് ഇന്നാള്‍വരെയും നല്ല പ്രതികരണമാണ് അംഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ജോയിസണ്‍ പഴയമ്പള്ളി |




Vatican