|
താമ്പാ: മാര്‍ച്ച് മാസം 5ാം തീയതി താമ്പായില്‍ ക്നാനായ കമ്യുണിറ്റി സെന്റെറില്‍ വെച്ച് കെ.സി .സി .സി എഫ് ന്റ്െ പുതിയ സംരംഭമായ മന്തിലി സോഷ്യല്‍ ഗ്യതറിംങ്ങിനു തുടക്കം കുറിച്ചു. റവ . ഫാ .ജെയിംസ് കുടിലില്‍ ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞത് സമ്മേളനത്തില്‍ വളരെ ശ്രദേയമായി. കുട്ടികളുടേ ഏറ്റവും നല്ല. ഗുരുമത മേലദ്ധ്യക്ഷന്‍ മാരോ , പുരോഹിതന്‍്മാരോ, സ്കൂള്‍ടിച്ചറോ അല്ല , അവരുടെ മാതാപിതാക്കള്‍ തന്നെയാണ് മുന്‍ ചിക്കാഗോ ക്നാനായ സൊസൈറ്റി പ്രെസിഡന്റ്ും,കെ.സി .സി .സി . എന്‍. എ യുടെ പ്രഥമ ക്നാനായ തൊമ്മന്‍ അവാര്‍ഡ് ജേതാവുമായ ശ്രി.ചാക്കോ പൂവതുങ്കല്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്ത പരിപാടി വൈകിട്ട് 7.30 നു ആരംഭിച്ചു .വൈസ് പ്രസിഡന്റ് മോനച്ചന്‍ മടത്തിലെട്ടു സ്വഗതപ്രസംഗ വും പ്രസിഡന്റ് ജോമി ചെറുകര അദ്ദ്യക്ഷ പ്രസംഗവും നടത്തി കെ.സി .സി .സി എഫ് നല്‍കിയ യുണിറ്റി എന്ന വിഷയത്തില്‍ സംഘടനയുടെ മെംബറും മക്കളുമായി എട്ടു പേര്‍ പ്രസംഗിച്ചു.കെ.സി .സി .സി എഫ്ന്റെ ജെനറല്‍ സെക്രട്ടറി സജി കടിയം പള്ളി സമ്മേളനത്തില്‍ കൃതഞ്ഞത അര്‍പ്പിച്ചു . തുടര്‍ന്നു 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അഞ്ചു ദമ്പതികളെ ഫാ.ജെയിംസ് കുടിലില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ചു. വിവാഹവാര്‍ഷിക ആഘോഷങള്‍ക്ക് ശേഷം സ്നേഹവിരുന്നും അതിനുശേഷം കലാസാംസ്കാരിക പരിപാടികളും അരങ്ങേറി .പത്തു മണിയോടുകൂടി മാതാപിതാക്കളും,കുട്ടികളും കൂടി ഡി.ജേ.യും ഉണ്ടായിരുന്നു. പതിനൊന്നുമാണിയോടുകൂടി കെ.സി .സി .സി എഫ് .പ്രധമ സോഷ്യല്‍ഗ്യതരിങ്ങിനു തിരശ്ശില വീണു. സംഘടനയും, സംഘടനാ പ്രവര്‍ത്തനം ഇല്ലാത്ത അമേരിക്കയിലെ ക്നാനായ സമൂഹത്തെ പറ്റി ചിന്തിക്കാനെ കഴിയില്ലെന്ന് മുന്‍കാല പ്രസിഡന്റ് ചാക്കോ പൂവതുങ്കല്‍ അഭിപ്രായപെട്ടു . നമ്മുടെ സമൂഹത്തില്‍നിന്നും ,നമ്മുടെ വരും തലമുറയില്‍ നിന്നും നല്ല പ്രാസംഗികരേയും, നല്ല സംഘാടകരെയും,നല്ല നേതാക്കളെയും ഉയര്‍ത്തി കൊണ്ടുവരികയും ,എല്ലാവരുടെയും എല്ലാ തരത്തിലുമുള്ള കഴിവുകള്‍ വര്‍ദ്ദിപ്പിക്കുകയും ചെയ്യുക എന്നതാണ് മന്തലി സോഷ്യല്‍ ഗ്യതറിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വൈസ് പ്രസിഡന്റ് സ്വാഗത പ്രേസംഗിത്തില്‍ വിശദീകരിച്ചു കെ.സി .സി .സി എഫ് ഇന്റെ മന്തിലി സോഷ്യല്‍ ഗ്യതറിംഗ് വന്‍ വിജയം ആയിരുന്നു എന്നും ഇനി എല്ലാമാസവും ഉണ്ടാകും എന്ന് എക്സികുടിവ് കമ്മറ്റിക്കു വേണ്ടി ട്രെഷറര്‍ തമ്പി ഇലവുംകലും ,ജോയിന്റ് സെക്രട്ടറി ഗീതപള്ളികുന്നേലും അറിയിച്ചു.
മോനച്ചന്‍ മഠത്തിലേട്ട്
|




Vatican