KCCNA CONVENTION 2012

Our Sponsors

ഡാള്ളസില്‍ ദേവാലയത്തിന് വേണ്ടി യുള്ള റാഫിള്‍ കിക്ക് ഓഫ്‌ ചെയ്തു

posted Mar 11, 2010 7:36 AM by Saju Kannampally   [ updated Mar 12, 2010 8:00 AM ]

 


ഡാളസ് . ക്നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടാകുക എന്ന വലിയ സ്വപ്നം  സാക്ഷാത്കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ക്രൈസ്റ് ദ കിംഗ് ക്നാനായ കാത്താലിക്ക് മിഷനില്‍  റാഫിള്‍ ടിക്കറ്റ്  കിക്കോഫ്  നടത്തി      മാര്‍ച്ച്  ഏഴ് ഞായറാഴ്ച  ദിവ്യബലിക്കു ശേഷം  ക്നാനായ   കമ്മ്യൂണിറ്റി   നടത്തിയ റാഫിള്‍ ടിക്കറ്റ്  വില്പനയുടെ ഉത്ഘാടനം കുരുവിള ചെമ്മാച്ചേലിന് 20 ടിക്കറ്റ്കള്‍ നല്‍കി . മിഷന്‍  ഡയറക്ടര്‍  ഫാ.ജോസഫ് ശൌര്യാംമാക്കീല്,ഫാ.പീറ്റര്‍ വെട്ടിക്കാനാക്കുടി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.   തുടര്‍ന്ന് എല്ലാ മിഷന്‍ അംഗങ്ങളടക്കം ടിക്കറ്റുകള്‍ വിതരണം ചെയ്തു.   റാഫിള്‍ ടിക്കറ്റ്  നറുക്കെടുപ്പിലെ ഒന്നാം സമ്മാനം പുതിയ മോഡല് ഹോണ്ട കാറാണ്. രണ്ടാം സമ്മാനം ഇന്ത്യയിലേക്കുളള  റൌണ്ട്ടിപ്പ് ടിക്കറ്റ്, മൂന്നാം സമ്മാനം ലാപ്പ് ടോപ്പ് കമ്പ്യൂട്ടര്‍. നറുക്കെടുപ്പ് 2010  ജൂലൈ  26 ന് നടക്കും. ജോസഫ് ഇലയ്ക്കോടിക്കലിനെ റാഫിള്   കോ.ഡിനേറ്ററായി നിയോഗിച്ചു. 
            

ജൂഡ്‌ കട്ടപ്പുറം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites