50 വർഷത്തിനുമേൽ പ്രായമുള്ളവർ ഓർക്കുന്നുൺകും അറുപതുകളുടെ അവസാന വർഷങ്ങളിൽ ക്നാനായ വിവാഹാചാരങ്ങൾ തീരെ ക്ഷയിച്ചു തുടങ്ങിയത്. കൃഷി നഷ്ടവും തൊഴിലില്ലായ്മയും സമുദായ വിവാഹങ്ങളെ ലളിതമാക്കാൻ പ്രേരിപ്പിച്ച ആ കാലത്ത് ആചാരങ്ങൾ ചുരുക്കുകയോ വേെൺന്നു വയ്ക്കുകയോ ചെയ്തിരുന്നു. വിദേശ വരുമാനം വർദ്ധിച്ചതോടെയാണ് എഴുപതുകളിൽ വീൺും ആചാരങ്ങൾ ഉയിർത്തെഴുന്നേറ്റ് വർദ്ധിത വീര്യത്തോടെ ആഘോഷമാക്കിയതെന്നു കാണാം.
വിദേശ വരുമാനത്തിൽ തിളങ്ങുന്ന നമ്മുടെ വിവാഹങ്ങൾ ഇന്ന് തനിമയെ മറന്ന് സംസ്ക്കാരത്തിന്റെ സീമകളെ ഉല്ലംഘിക്കുന്ന അനുഭവങ്ങൾ സാധാരണമായതോടെ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഒരു നവീകരണ ശ്രമം നടത്തുന്നതിനിറങ്ങിയത് ശ്രദ്ധേയമാണ്.
സമ്പന്നത ഒരു സമുദായത്തെ സംസ്കാര പൂർണമാക്കില്ല. മാന്യവും മാതൃകാപരവുമായ ചടങ്ങുകളുടെ അനുഷ്ഠാനമാണ് ഒരു സമുദായത്തെ സംസ്ക്കാര സമ്പന്നമാക്കുക. 1650 കൊല്ലത്തെ പഴക്കം പറഞ്ഞതുകൊൺും ചടങ്ങുകൾ സംസ്കാരത്തെ വെളിപ്പെടുത്തുകയില്ല. അക്കാലത്ത് പൂർവ്വികർ ചടങ്ങുകൾക്കു കൽപിച്ചിരുന്ന അർത്ഥം മറന്നുകൊൺുള്ള അനുഷ്ഠാനവും നമ്മെ ഉയർത്തുകയില്ല. അർത്ഥം മറക്കാതെ കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്താതിരിക്കുന്നതും നമ്മെ നാണിപ്പിക്കുകയേ ഉള്ളു.
പ്രാർത്ഥനാ നിർഫരമായ ചടങ്ങുകളാണ് ക്നാനായ വിവാഹാചാരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അതു മറന്നുകൊൺുള്ള ഒരു ചടങ്ങും നമുക്കില്ല. വീടുകളിലെ അന്തം ചാർത്ത്, മെയിലാഞ്ചിയിടീലോ ഇപ്പോൾ ഹാളുകളിൽ നടത്തുന്ന ചടങ്ങുകളോ ഏതായാലും ദൈവസാന്നിദ്ധ്യവും പ്രാർത്ഥനാരൂപിയും നഷ്ടമാക്കി നടത്തുന്നത് പൂർവീകരെ അവഹേളിക്കലാണ്. മദ്യമോ ആഡംബരമോ ഒക്കെ ക്നാനായ വിവാഹാചാരങ്ങളെ മലിനമാക്കുക പൂർവ്വികർ പൊറുക്കുന്നതാവില്ല. ദമ്പതികളെ ദൈവത്തിനും മർതോമ്മയ്ക്കും, കാരണവൻമാർക്കും സമർപ്പിച്ച് പങ്കെടുക്കുന്നില്ലെങ്കിൽ ഒരാൾ ക്നാനായ പൂർവ്വികരുടെ ഏഴയലത്തുപോലും എത്തുന്നില്ല.
അതിനാൽ ക്നാനായ വിവാഹചാരങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ നടത്താൻ ക്നാനായ കത്തോലിക്കാ കോൺഗ്രസിനോടും അതിരൂപതാ പാസ്റ്ററൽ കൗൺസിലിനോടും ക്നാനായ വോയിസും യോജിക്കുന്നു. ബോധവത്ക്കരണത്തിലൂടെ വളരെയധികം നവീകരണം വരുത്തുവാൻ നമുക്കു കഴിയണം. വികാരിമാരും, കൂടാരയോഗ ചർച്ചകളും, അസോസിയേഷനുകളും ഒത്തുശ്രമിച്ചാൽ നമുക്ക് നമ്മുടെ വിവാഹങ്ങളെ സംസ്ക്കാര സമ്പന്നമാക്കാം. സമുദായത്തിന് അതിന്റെ തനിമ അർത്ഥപൂർണമായി നിലനിർത്തുന്നതിലൂടെ ആരുടേയും മുമ്പിൽ തല ഉയർത്തി നിൽക്കാനാവുകയും ചെയ്യും. പൂച്ചക്കാരു മണികെട്ടും. ഇതാണു പ്രശ്നം നമ്മുടെ വിവാഹച്ചടങ്ങുകൾ പോരെന്ന് മാറിനിന്നു പിറുപിറുത്താൽ പോരല്ലേ...
വിവാഹം നടത്തുന്ന ഇരു കാരണവൻമാരുടേയും വിചാരം ആരെയും മുഷിപ്പിക്കാതെ കാര്യമങ്ങു നടക്കണം എന്നു മാത്രമാണ്. കൂടുന്ന മിക്കവരുടേയും വിചാരവും വന്നു പോയില്ലേ മിൺാതെ കൂടി അങ്ങു പോയേക്കാം, എന്നാണ്. ഫലമോ നമ്മുടെ ആചാരങ്ങളുടെ ചൈതന്യ നഷ്ടവും. ഇരു കാരണവൻമാരും ഒരു നിഷ്ഠ പാലിക്കണം. ഞാൻ നടത്തുന്ന ഈ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു വരുത്തിയവർക്ക് ചടങ്ങുകൾ കൃത്യസമയത്ത് മാന്യമായി അനുഭവപ്പെട്ടു എന്നുതോന്നണം. കൃത്യസമയം പാലിക്കണമെങ്കിൽ പലരേയും മുഷിപ്പിക്കേൺിവന്നേക്കാം. കൃത്യസമയം പാലിക്കാൻ അണിഞ്ഞൊരുങ്ങിയാൽ മതിയാകാത്ത പെണ്ണുങ്ങളും എടുത്താലും എടുത്താലും മതിയാകാത്ത വീഡിയോക്കാരുമാണ് തടസക്കാർ. കൃത്യനിഷ്ഠ പാലിക്കാൻ ബാധ്യസ്ഥനായ കുടുംബനാഥൻ അവർ മുഷിഞ്ഞാലും തന്റെ ബാധ്യത മറക്കരുത്. കൃത്യത ബാധ്യതയെന്ന് പിന്നെ അവരോർത്തോളും.
വീടുകളിലെ ചടങ്ങുകളിൽ പരസ്യമായ മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുന്ന കാരണവരും ചിലരുടെ മുഷിപ്പുനേരിടേൺിവരും. ചടങ്ങുകൾ മാന്യമായി നടത്തിയാൽ മുഷിപ്പ് താനെ മറഞ്ഞുകൊള്ളും. ഇതാണ് പാരമ്പര്യം തുടിക്കുന്ന ചടങ്ങെന്ന് തിരിച്ചറിഞ്ഞാൽ പലരും അത് പൈന്തുടർന്നോളും. ഹാളിലെ ചടങ്ങുകൾ കൃത്യമായി നടത്താനും കാരണവർ മുഷിച്ചിൽ കേൾക്കേൺിവന്നേക്കാം. കൃത്യസമയത്ത് പള്ളിയിലെ വിവാഹ ചടങ്ങ് തീർക്കണമെങ്കിൽ കൃത്യമായി പള്ളിയിലെത്തിക്കണം. പള്ളിയിലെ ചടങ്ങു കഴിഞ്ഞാലുടനെ പള്ളിമുറിയിൽ സാക്ഷികളെ എത്തിക്കുക്‌അയും പെണ്ണിനെ മന്ത്രകോടി മാറാതെ ഹാളിലെത്തിക്കുകയും ചെയ്യാനും കാരണവർ ചില മുഷിച്ചിലുകൾ കേൾക്കേൺിവരാം. താൻ ക്ഷണിച്ചവർക്ക് സമയത്ത് സദ്യകൊടുക്കാൻ കാരണവർക്കല്ലാതെ ആർക്കാണ് നിർബന്ധമുൺായിരിക്കേൺത്. അതിന് ഒന്നോ രേൺാ പേരേ മുഷിപ്പിക്കേൺി വന്നാലും കാത്തു നിൽക്കുന്ന ആയിരങ്ങൾ അഭിനന്ദിക്കുകയേ ഉള്ളൂ.അ ആ കല്യാണം കൂടി പോകുന്നവർ പറയും, കൊള്ളാം, ക്ഷണിച്ചുവരുത്തിയവരോട് കാരണവർ മാന്യത കാണിച്ചു.
ആയിരം പേരെ ക്ഷണിക്കാൻ ആർക്കും കഴിയും. പക്ഷേ അവരെ സമയബന്ധിതമായി വിവാഹത്തിൽ പങ്കെടുത്തുപോകാൻ എല്ലാവർക്കും മഴിയില്ല, ക്ഷണിതാക്കളോടുള്ള ആദരവിനെ പ്രതി നിഷ്ഠയുള്ളവർക്കേ അതു കഴിയൂ.
ഈ നിഷ്ഠയിലേക്ക് കല്യാണം നടത്താനിരിക്കുന്ന ക്നാനായ കാരണവൻമാരെ പ്രാപ്തരാക്കണം. വ്യാപകമായ ബോധവത്ക്കരണം നടത്തണം. അതിന് അതിരൂപതാ പാസ്റ്ററൽ കൗൺസിലും, ക്നാനായ കത്തോലിക്കാ കോൺഗ്രസും മുന്നിട്ടിറങ്ങണം. ക്നാനായ വോയിസ് അതിന് സകല പൈന്തുണയും നൽകുന്നു. ശ്രദ്ധിക്കേൺ കാര്യങ്ങളേപ്പറ്റി ഞങ്ങൾ ഒരു ലേഖനം സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു.
ഇക്കാര്യത്തിൽ വികാരിമാരുടെ പങ്ക് നിർണായകമായിരിക്കും. തങ്ങളുടെ ഇടവകയിലെ ജനത്തെ ബോധവത്ക്കരിക്കാൻ അവർക്കായിരിക്കും എളുപ്പം. ബോധവത്ക്കരണത്തോടൊപ്പം നടപ്പിലാക്കലും വികാരിക്കാണ് കഴിയുക. സമയത്ത് ഹാളിൽ കേറാൻ വൈകുന്നെങ്കിൽ വികാരി ഇടപെടുക തന്നെ വേണം. ചടങ്ങുകളിൽ വികാരിമാരുടെ സാന്നിദ്ധ്യം എന്തിന് ഒഴിവാക്കണം? ആവശ്യമുെൺങ്കിൽ തിരുത്തണം. നാഥനില്ലാക്കളരിയേക്കാൾ അതായിരിക്കും മെച്ചം. വിവിധ ദേശങ്ങളിലുള്ള അസോസിയേഷനുകളും ബോധവത്ക്കരണത്തിൽ പങ്കുചേരണം.
അങ്ങനെ ക്നാനായ വിവാഹം സംസ്ക്കാര തനിമയോടെ ആചരിച്ച് നമുക്ക് ദൈവത്തിന്റേയും, പൂർവ്വികരുടേയും, സർവ്വരുടേയും പ്രീതി നേടാൻ ശ്രമിക്കാം.
ചീഫ് എഡിറ്റർ