KCCNA CONVENTION 2012

Our Sponsors

25ാമത് കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24 മുതല്‍

posted Feb 23, 2010 7:53 AM by knanaya news   [ updated Feb 23, 2010 10:38 PM by Cijoy Parappallil ]
കോട്ടയം: ചങ്ങനാശേരി, വിജയപുരം, തിരുവല്ല, കോട്ടയം രൂപതകളില്‍പെട്ട കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്ക വിശ്വാസികളുടെ കൂട്ടായ പ്രസ്ഥാനമായ കോട്ടയം കത്തോലിക് മൂവ്മെന്റിന്റെ (കെ.സി.എം) ആഭിമുഖ്യത്തില്‍  25ാമത്  കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍  നടത്തുന്നു. 2010 ഫെബ്രുവരി 24 മുതല്‍ 28 വരെ തീയതികളില്‍ വൈകുന്നേരം 3.30 മുതല്‍ 8.30വരെ കോട്ടയം നാഗമ്പടം സ്പോര്‍ട്സ് മൈതാനിയില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപെടുന്നത്. ധ്യാനം നയിക്കുന്നത് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീം (സെഹിയോന്‍ ധ്യാനകേന്ദ്രം, താവളം, അട്ടപ്പാടി) ആണ്.  ഉദ്ഘാടന സന്ദേശം മാര്‍ ജോസഫ് പവ്വത്തിലും, സമാപനസന്ദേശം റൈറ്റ് റവ. ഡോ. പീറ്റര്‍ തുരുത്തികോണവും നല്‍കും.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites