KCCNA CONVENTION 2012

Our Sponsors

അറുന്നൂറ്റിമംഗലം സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച്‌ ആറിന്

posted Feb 21, 2010 4:48 PM by knanaya news
അറുന്നൂറ്റിമംഗലം: സെന്റ്‌ ആന്ററണീസ്‌ യു.പി സ്‌കൂളിന്റെ നവതി ആഘോങ്ങളുടെ സമാപനം മാര്‍ച്ച്‌ മൂന്ന്‌, നാല്‌, ആഞ്ച്‌, ആറ്‌ തീയതികളിലായി നടക്കും. മൂന്നാം തീയതി രാവിലെ 9.45 ന്‌ പതാക ഉയര്‍ത്തല്‍ നടക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന്‌ കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സജീവ്‌ ഏബ്രാഹം നിര്‍വഹിക്കും. നാലാം തീയതി കലാമത്സരങ്ങളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം മേരി സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. അഞ്ചാം തീയതി നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സില്‍ജി പൗലോസ്‌ ഉദ്‌ഘാടനെ ചെയ്യും. ആറാം തീയതി ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മാതൃസംഗമവും സ്‌ത്രീ ശാക്തീകരണ സെമിനാറും തോമസ്‌ ചാഴികാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.മെക്കിള്‍ വെട്ടിക്കാട്ട്‌ അധ്യക്ഷത വഹിക്കും. ഗ്രേസ്‌ ലാല്‍ സെമിനാര്‍ നയിക്കും. വൈകന്നേരം 4.40 ന്‌ സാംസ്‌കാരിക റാലി. അഞ്ചിനു ചേരുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ്‌ കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഹെഡ്‌മാസ്റ്റര്‍ സി.ടി.ഫിലിപ്പ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ഏലിയാമ്മ മാത്യു (എ.ഇ.ഒ കുറവിലങ്ങാട്‌), സ്‌റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോണി ഉറവുംകര, പഞ്ചായത്ത്‌ മെംബര്‍ ജയ്‌മോള്‍ ജോര്‍ജ്‌, പി.ടി.എ പ്രസിഡന്റ്‌ ബെന്നി കോണിക്കല്‍, സ്‌കൂള്‍ ലീഡര്‍ കുമാരി ജിന്‍സാ ജോയി എന്നിവര്‍ ആസംസകളര്‍പ്പിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ.റോജി മുകളേല്‍ സ്വാഗതവും, സ്‌റ്റാഫ്‌ സെക്രട്ടറി ജോയി മാത്യു നന്ദിയും പറയും. തുടര്‍ന്ന്‌ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites