|
മുതലക്കോടം: കൊന്തയ്ക്കും കുര്‍ബാന കുപ്പായത്തിനും നികുതി ഇളവ് നല്‍കുമെന്ന സംസ്ഥാന ബജറ്റ് പ്രസംഗം ക്രൈസ്തവരെ കളിയാക്കുന്നതിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സി.ബി.സി.ഐ. വൈസ് പ്രസിഡന്റും കോതമംഗലം രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. മുതലക്കോടത്ത് നടന്ന എ.കെ.സി.സി. സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊന്തയും തിരുവസ്ത്രവും അതാത് പ്രദേശത്തെ സന്യാസിനികളും വിശ്വാസികളും കൈത്തൊഴിലായി നിര്‍മിക്കുന്നതാണ്. ഇതിന് നികുതിയിളവ് പ്രഖ്യാപിച്ച ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയെന്താണെന്നും ബിഷപ് ചോദിച്ചു. സാക്ഷര കേരളത്തിന്റെ പുരോഗതിയ്ക്ക് 19 ശതമാനം വരുന്ന ക്രൈസ്തവരാണ് നിര്‍ണായക പങ്ക് വഹിച്ചത്. അമേരിക്കന്‍ നിലവാരമുള്ള ചികിത്സാ സൗകര്യം കേരളത്തിലും സാധ്യമാക്കിയത് ക്രൈസ്തവരാണ്. ക്രൈസ്തവരെ ഒറ്റപ്പെടുത്താനും അവഗണിക്കാനും സര്‍ക്കാര്‍ ഇത്രയും വ്യഗ്രത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബിഷപ് പറഞ്ഞു. |




Vatican 