KCCNA CONVENTION 2012

Our Sponsors

ബി.സി.എം കോളജില് പാലിയേറ്റീവ് കെയര്‍ ബോധവത്കരണം

posted Feb 16, 2010 10:04 PM by Anil Mattathikunnel   [ updated Feb 17, 2010 10:07 AM ]
കോട്ടയം: ബി.സി.എം കോളജ് സോഷ്യല്‍  വര്‍ക്ക് വിഭാഗത്തിന്റെയും, മദര്‍ സംഘടനാ പാലിയേറ്റീവ് കെയര്‍  സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് കോളജ് തലത്തില്‍  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസം എന്നത് ക്ലാസ് മുറികളില്‍  മാത്രം ഒതുങ്ങേണ്ടതല്ലെന്നും, രോഗികളായി കഷ്ടപ്പെടുന്നവര്‍ക്ക്  താങ്ങും തണലുമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥി  സമൂഹത്തിനു കഴിയണമെന്നും ബോധവത്കരണ പരിപാടിയില്‍  പങ്കെടുത്തവര്‍  അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പാള്‍  ഡോ.സി. കരുണ എസ്.വി.എം അധ്യക്ഷത വഹിച്ച യോഗം വി.എന്.വാസവന്‍ എം.എല്.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍  മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍  വര്‍ക്ക്  വിഭാഗം മേധാവി ഡോ.ഐപ്പ് വര്‍ഗീസ്‌ , മദര്‍  സൊസൈറ്റി സെക്രട്ടറി ഡോ.ഫെബി, കുറിച്ച് സദന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു. വിദ്യാര്‍ഥി കള്‍ക്ക്  പാലിയേറ്റീവ് കെയര്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതിനെപ്പറ്റി കോട്ടയം ട്രാഡ ഡയറക്ടര്‍  ഡോ.സി.ജോവാന്‍  ചുങ്കപ്പുര ക്ലാസെടുത്തു.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites