KCCNA CONVENTION 2012

Our Sponsors

ചെന്നൈ കെ സി വൈ എല്‍ - ന് പുത്തന്‍ നേതൃത്വം

posted Mar 7, 2010 11:38 AM by Saju Kannampally   [ updated Mar 8, 2010 8:03 AM by Cijoy Parappallil ]
 
ചെന്നൈ: കെ.സി.വൈ.എല്‍. ചെന്നൈ റിജിയന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിജു ടി. ഫിലിപ്പ്‌ തോട്ടിക്കാട്ട്‌ (പുതുവേലി) -പ്രസിഡന്റ്‌, ലെയ കുര്യാക്കോസ്‌ പാറശേരില്‍ (അറുനൂറ്റിമംഗലം) - വൈസ്‌ പ്രസിഡന്റ്‌, സെനിത്‌ സാം മാത്യു പൂവത്തുങ്കല്‍ പടവില്‍ (അരീക്കര) - സെക്രട്ടറി, സോമി ജോയി മാമ്പ്രപറമ്പില്‍ (എസ്‌.എ.ച്ച്‌. മൗണ്ട്‌) - ജോയിന്റ്‌ സെക്രട്ടറി, സാം മാത്യു വെട്ടുകല്ലേല്‍ (ഉഴവൂര്‍) -ട്രഷറര്‍ എന്നിവരാണ്‌ ഭാരവാഹികള്‍.
 
എല്ലാ നാലാം ഞായറാഴ്‌ചയും സെന്റ്‌ തോമസ്‌ മൗണ്ടില്‍ രാവിലെ 8.30 നുള്ള ദിവ്യബലിക്കുശേഷം കെ.സി.വൈ.എല്‍ ന്റെ കൂട്ടായ്‌മ ചേരാന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 21 ന്‌ അഡയാറില്‍ മാനസികമായി വൈകല്യമുള്ള കുട്ടികളെ ശുശ്രൂഷിക്കുന്ന കേന്ദ്രം സന്ദര്‍ശിച്ച്‌ ഒരു ദിവസം മുഴുവന്‍ അവരോടൊപ്പം ചെലവഴിക്കുന്നതിനും കെ.സി.വൈ.എല്‍. റീജിയന്‍ സമിതി തീരുമാനമെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. ബിജു തോട്ടിക്കാട്ട്‌ - 09894181984. 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites