|
ചേര്‍പ്പുങ്കല്‍: കല്ലൂര്‍ വി. പത്രോസ്–പൗലോസ് ശ്ലീഹന്മാരുടെ പള്ളിയിലെ പ്രധാന തിരുനാളായ വി. സെബസ്‌ത്യാനോസ് സഹദായുടെ തിരുനാള്‍ ഫെബ്രുവരി 12 മുതല്‍ 15 വരെ ആഘോഷിക്കുന്നു.
ഫെബ്രുവരി 12–ന് വൈകുന്നേരം 5.15–ന് പതാക ഉയര്‍ത്തല്‍ – ഫാ. റോയി വാക്കേപറമ്പില്‍. തുടര്‍ന്ന് ലദീഞ്ഞ്, വി. കുര്‍ബ്ബാന– ഫാ. ജോണ്‍ ചേത്തലില്‍, ഫാ. ജെമി പുതുശ്ശേരി, ഫാ. ബേബി ഇരട്ടക്കാലിക്കല്‍. 6.30–ന് വചനപ്രഘോഷണം – ഫാ, സ്റ്റീഫന്‍ പടിഞ്ഞാറേക്കര.
13–ന് വൈകുന്നേരം 5.15–ന് ലദീഞ്ഞ്, നോവേന, പാട്ടുകുര്‍ബ്ബാന– ഫാ. അനീഷ് മുളവേലിപ്പുറത്ത്. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, കലാസന്ധ്യ.
ഫെബ്രുവരി 14 ഞായറാഴ്‌ച 10–ന് തിരുനാള്‍ പാട്ടുകുര്‍ബ്ബാന– ഫാ. സാബു മാലിത്തുരുത്തേല്‍. സന്ദേശം– ഫാ. ബെന്നി കന്നുവെട്ടിയേല്‍, തുടര്‍ന്ന് പ്രദക്ഷിണം പഴയ പള്ളിയിലേക്ക്. വൈകുന്നേരം 6.45–ന് ലദീഞ്ഞ് – ഫാ. സിറിയക്ക് മറ്റം. തുടര്‍ന്ന് പ്രദക്ഷിണം പള്ളിയിലേക്ക്, വി. കുര്‍ബ്ബാനയുടെ വാഴ്‌വ് – ഫാ ജോക്കബ് വാലേല്‍.
15–ന് രാവിലെ 6.30–ന് വി. കുര്‍ബ്ബാന, മരിച്ചവരുടെ ഓര്‍മ്മ, സെമിത്തേരി സന്ദര്‍ശനം.
വികാരി ഫാ. റോയി വാക്കേപറമ്പില്‍, കൈക്കാരന്മാരായ സണ്ണി ചോഴാമാക്കീല്‍, തങ്കച്ചന്‍ ചിറപ്പുറത്ത് തുടങ്ങിയവര്‍ തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഷിനോയ് മഞ്ഞാങ്കല്‍ |




Vatican