KCCNA CONVENTION 2012

Our Sponsors

എന്റെഉഴവൂര്‍.കോം അവാര്‍ഡ്‌ ദാന സമ്മേളനം ചരിത്ര മുഹൂര്‍ത്തമായി

posted Feb 15, 2010 9:01 AM by Cijoy Parappallil   [ updated Feb 17, 2010 9:29 AM by Anil Mattathikunnel ]

ഉഴവൂര്‍: തികച്ചും വ്യതസ്ഥമായ ഒരു അവാര്‍ഡ് ദാന ചടങ്ങിന് ഉഴവൂര്‍ ഗ്രാമം സാക്ഷിയായി. ഉഴവൂരിന്റെ ഇന്റെര്‍നെറ്റ് ശബ്ദമായ എന്റെ ഉഴവൂര്‍ ഡോട്ട് കോം മുന്‍ കൈ എടുത്ത് നടത്തിയ ഒരു ജനകീയ തെരെഞ്ഞ്ടുപ്പ്. എന്റെ ഉഴവൂര്‍ ഡോട്ട് കോം വായനക്കാര്‍ തെരെഞ്ഞെടുത്ത ഉഴവൂരിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍, മികച്ച ഓട്ടോ റിക്ഷാ ഡ്രൈവര്‍, മികച്ച ടാക്സി ഡ്രൈവര്‍, മികച്ച കര്‍ഷകന്‍ എന്നിവര്‍ ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിന് ഉഴവൂര്‍ ഗ്രാമം സാക്ഷിയായപ്പോള്‍ തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവമായി ഉഴവൂര്‍ ഗ്രാമവാസികള്‍ക്ക്. അവാര്‍ഡ് ദാന ചടങ്ങിനേ സംബന്ധിച്ചുള്ള എന്റെ ഉഴവൂര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് താഴെ.


 
ഉഴവൂര്‍: വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.45. ശിവരാത്രി ദിനം. ഉഴവൂര്‍ നഗര മദ്ധ്യത്തില്‍ പ്രത്യേക വേദി തയ്യാറാക്കിയിരിക്കുന്നു. ഉഴവൂരിലെ സായംസന്ധ്യക്ക് മാത്രമല്ല അന്തരീക്ഷത്തിനും ആളുകള്‍ക്കും എല്ലാം എന്തോ ഒന്ന് അറിയാനുള്ള ആകാംക്ഷ.
 
      പ്രൌഡഗംഭീരമായ വേദി, വേദിയ്ലേക്ക് കണ്ണും നട്ട് ചെവി കൂര്‍പ്പിച്ച് കാത്തു നില്‍ക്കുന്ന സദസ്സ്. ഒട്ടും വൈകാതെ സമ്മേളനം ആരംഭിച്ചു. ആഷ്ലി മാത്യു-വിന്റെ നേതൃത്വത്തില്‍ ഈശ്വര പ്രാര്‍ത്ഥന. എന്റെഉഴവൂര്‍.കോം എന്ത് എന്ന് വ്യക്തം ആകും വിധം, വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി ജോസ് ചെറുകരയുടെ സ്വാഗത പ്രസംഗം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ അധ്യക്ഷ പ്രസംഗം നടത്തിയതോടെ സദസ്സും വേദിയും വീണ്ടും ഒരു പോലെ ആകാംക്ഷയിലായി. അവാര്‍ഡ് ജേതാക്കള്‍ ആര് എന്നറിയാന്‍.
 
      എന്നാല്‍  അതേ സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് തന്നെ ഉദ്ഘാടനം അടക്കമുള്ള ചടങ്ങുകള്‍  തുടര്‍ന്നു.
            ജോസ് കെ മാണി എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വേദി ഒന്നു ചേര്‍ന്ന് ആ മഹത് ചടങ്ങിന് ഭദ്രദീപം പ്രകാശിപ്പിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഉഴവൂര്‍ ഫൊറോനാ ചര്‍ച്ച്  വികാരി റവ. ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍, മുന്‍ എം.എല്‍.എ സ്റീഫന്‍ ജോര്‍ജ്ജ് , വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, ജില്ലാ പഞ്ചായത്തംഗം ബിജു കൈപ്പാറേടന്‍ തുടങ്ങിയവര്‍ ചെറുതും അര്‍ത്ഥവത്തും ആയ വാക്കുകളില്‍ പ്രസംഗിച്ചു. എന്റെഉഴവൂര്‍.കോം-നും അതിന്റെ സ്ഥാപകരായ ഉഴവൂര്‍ പഴയമ്പിള്ളില്‍ സാബു അബ്രാഹത്തിനും സാജന്‍ അബ്രാഹത്തിനും, കിടങ്ങൂര്‍ പാദുവാ കാളവേലില്‍ റോബിമോന്‍ കുര്യാക്കോസിനും, കേരളാ യൂണിറ്റ് മാനേജര്‍ സുരേഷ് ഉഴവൂരിനും അഭിനന്ദന പ്രവാഹം.  
 
 
      ഇതോടെ സസ്പെന്‍സിന് വിട നല്‍കാറായി എന്ന് അവതാരകന്‍ റജി കുര്യാക്കോസിന്റെ വാക്കുകള്‍ ഒഴുകിയെത്തി. സദസ്സ് ഒന്നു കൂടി ആകാംക്ഷയിലായി. നാമനിര്‍ദ്ദേശത്തിലൂടെ അര്‍ഹത നേടി അവാര്‍ഡിനായി മത്സരിച്ചവരുടെ നെച്ചിന്റെ മിടിപ്പ് കൂടി.
 
      ഷെറിന്‍  ക്രിസ്റി (യു.കെ) മത്സര ഫലവുമായി വേദിയിലെത്തി. മത്സ രാര്‍ത്ഥികളുടെ ചിത്രവും പേരും അടക്കം കമ്പ്യൂട്ടര്‍ തയ്യാറാക്കി തന്ന പ്രിന്റ് ഔട്ടുകള്‍ സീല്‍ഡ് കവറിലാക്കിയ നിലയിലായിരുന്നു. സദസ്സിനു മുന്നില്‍ വച്ച് കവറുകള്‍ തുറന്ന് ടി.യു. ചെറിയാന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
 
      മത്സരം കടുത്തതായിരുന്നു. വായനക്കാര്‍ മത്സര ബുദ്ധിയോടെ വോട്ടു ചെയ്തു. സോഷ്യല്‍  വര്‍ക്കര്‍ സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. വോട്ടിംഗിന്റം അവസാന ദിവസമായ 11-ന് വൈകിട്ട് 3-ന് നൂറില്‍ താഴെ മാത്രം വോട്ടുകളുടെ വ്യത്യാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ നിന്നത്. ഇതോടെ സംഘാടക സമിതി ഒരു തീരുമാനത്തില്‍ എത്തി. വോട്ടിംഗ് അവസാനിക്കുന്ന സമയത്തും. നൂറില്‍ താഴെ മാത്രം ആണ് വോട്ടുകളുടെ വ്യത്യാസമെങ്കില്‍ ആദ്യം എത്തുന്ന രണ്ടാളുകള്‍ക്ക് അവാര്‍ഡു നല്‍കാന്‍. 25-ല്‍ താഴെ മാത്രം വോട്ടുകളുടെ വ്യത്യാസത്തിലാണ് വോട്ടിംഗ് അവസാനിച്ചത്. 
 
 

      പ്രൊഫ. ബേബി കാനാട്ട് മികച്ച സാമൂഹിക പ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള സെപെഷ്യല്‍ അവാര്‍ഡിന് ഇ.ജെ. ലൂക്കോസ് ലൂക്കോസ് എള്ളങ്കീല്‍ അര്‍ഹനായി. ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, ഫിലിപ്പ് ആനാലിപ്പാറ, പ്രൊഫ. കെ.ജെ. ജോയി എന്നിവര്‍ റണ്ണറപ്പേഴ്സായി.
 
      ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുള്ള പുരസ്കാരത്തിന് ജോണ്‍സണ്‍ കൂടുപ്പലം-ത്തെയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ബേബി വേളാംങ്കണ്ണി, സോമന്‍ കാക്കനാട്ടുകുന്ന്, സ്റീഫന്‍ കുന്നുംപുറത്ത്, സ്റീഫന്‍ വള്ളോംകുന്നേല്‍ എന്നിവര്‍ റണ്ണറപ്പേഴ്സായി.
 
      ടാക്സി ഡ്രൈവര്‍ക്കുള്ള പുരസ്കാരത്തിന് ഔസേഫ് മുടീക്കുന്നേല്‍- നെയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ബിജു കളപ്പുരയ്ക്കല്‍, ലൂക്കാ പാണ്ടിക്കാട്ട്, മത്തായി പുതിയകുന്നേല്‍, ജനാര്‍ദ്ദനന്‍ മേലരീക്കര എന്നിവര്‍ റണ്ണറപ്പേഴ്സായി.
      മികച്ച  കര്‍ഷകനുള്ള പുരസ്കാരത്തിന് ജോണി ആഞ്ചക്കുന്നത്ത് -നെ യാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത്. സ്റീഫന്‍ വലിയവീട്ടില്‍, മാത്യു കല്ലുവെട്ടിക്കല്‍, ചാക്കോ മത്തായി കോയിത്തറ, ശിവന്‍ നിരവത്ത് എന്നിവര്‍ റണ്ണറപ്പേഴ്സായി.
 
      ജോസ് കെ മാണി എം.പി., എം.എല്‍.എ മാരായ അഡ്വ. മോന്‍സ് ജോസഫ്, തോമസ് ചാഴികാടന്‍, ഉഴവൂര്‍ ഫൊറോനാ ചര്‍ച്ച്  വികാരി റവ. ഫാ. ജോര്‍ജ്ജ് പുതുപറമ്പില്‍, പി.ജെ. അബ്രാഹം പഴേമ്പിള്ളില്‍, കുര്യാക്കോസ് കാളവേലില്‍, മുന്‍ എം.എല്‍.എ സ്റീഫന്‍ ജോര്‍ജ്ജ്, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ജില്ലാ പഞ്ചായത്തംഗം ബിജു കൈപ്പാറേടന്‍, കോണ്‍ഗ്രസ്സ്.ഐ. മണ്ഡലം പ്രസിഡന്റ് ടോമി കുന്നംകുളമ്പില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ഷെറി മാത്യു, കേരളാ കോണ്‍ഗ്രസ്സ്.എം മണ്ഡലം പ്രസിഡന്റ് പി.എം. മാത്യു, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സണ്ണി ആനാലില്‍, കേരളാ കോണ്‍ഗ്രസ്സ്. ജെ മണ്ഡലം പ്രസിഡന്റ് സൈമണ്‍ ഒറ്റത്തങ്ങാടിയില്‍, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കളപ്പുര എന്നിവര്‍ അവാര്‍ഡ് ജേതാക്കള്‍ക്കും റണ്ണര്‍ അപ്പേഴ്സിനും പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തോമസ് ചാഴികാടന്‍ അവാര്‍ഡു ജേതാക്കളെ അനുമോദിച്ച് പ്രസംഗിച്ചു. പ്രൊഫ. ബേബി കാനാട്ട്, ഇ.ജെ. ലൂക്കോസ് എള്ളങ്കീല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഷെറിന്‍ ക്രിസ്റി (യു.കെ) നന്ദി പ്രകടനം നടത്തിയതോടെ രണ്ടു മണിക്കൂറുകള്‍ നീണ്ട മറ്റൊരു ചരിത്ര സംഭവം ആയി എന്റെഉഴവൂര്‍ .കോം അവാര്‍ഡു ദാന സമ്മേളനം.
 
 
      സുരേഷ് ഉഴവൂര്‍, ക്രിസ്റി അരഞ്ഞാണിയില്‍ (യു.കെ.), കെ.കെ. തോമസ് കല്ലടയില്‍, ലിജോ കുന്നേല്‍തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites