KCCNA CONVENTION 2012

Our Sponsors

ഏറ്റുമാനൂര്‍ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും

posted Mar 8, 2010 9:22 AM by Cijoy Parappallil   [ updated Mar 9, 2010 7:20 PM by Saju Kannampally ]
ഏറ്റുമാനൂര്‍: സെന്റ്‌ ജോസഫ്‌സ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളും, ഊട്ടുനേര്‍ച്ചയും വിവിധ പരിപാടികളോടെ നടത്തുന്നു. മാര്‍ച്ച്‌ 12 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.45 ന്‌ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ മാര്‍ച്ച്‌ 21 ന്‌ രാവിലെ പത്തു മണിക്ക്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ഊട്ടുനേര്‍ച്ച.
 
ശതാബ്ദി പിന്നിട്ട ഈ ദേവാലയത്തില്‍ എല്ലാ ബുധനാഴ്‌ചകളിലും വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന നടത്തി വരുന്നുണ്ട്‌. സമീപസ്ഥരായ നാനജാതി മതസ്ഥരും, വിദൂരങ്ങളില്‍ നിന്നുള്ളവരും യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി നൊവേനയില്‍ പങ്കെടുക്കാന്‍ താല്‍പര്യപൂര്‍വം എത്തുന്നുണ്ട്‌.
 
 
ആഷ്‌ലി അഴകുളം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites