KCCNA CONVENTION 2012

Our Sponsors

ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയം മികവിന്റെ പാതയില്‍

posted Feb 5, 2010 11:02 AM by Saju Kannampally   [ updated Feb 8, 2010 9:35 AM by Cijoy Parappallil ]
ഏറ്റുമാനൂര്‍ : 2010 ജനുവരി 28ാം തീയതി പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ഏറ്റുമാനൂര്‍  സാന്‍ ജോസ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍ ഒന്നാം സ്ഥാനവും   “അ”  ഗ്രേഡും കരസ്ഥമാക്കി. ഈ സ്കൂളിലെ കുട്ടികള്‍ ജില്ല സംസ്ഥാന, ദേശീയതലങ്ങളില്‍ കലാ,കായിക മത്സരങ്ങളില്‍ മികച്ച വിജയം നേടിവരുന്നു
 
ജനുവരി 24ാം തീയതി ലയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ റാന്നിയില്‍ വച്ചു നടന്ന “സര്‍ഗോത്സവത്തില്‍” ഈ സ്കൂളിലെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങള്‍ കരസ്ഥാമാകുകയും ചെയ്തു .
 
2009 നവംബര്‍ മാസം 21 ാം തീയതി മാന്നാനം കെ . ഇ. കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന “അംമസല – 09” കലാമത്സങ്ങളില്‍ സാന്‍ ജോസ് വിദ്യാലയ ഒന്നാം സ്ഥാനവും ഏവറോളിംഗ് ട്രോഫി കരസ്ഥാമാക്കി.
 
സാക്ഷാരത മിഷ്യന്റെ തുല്യതാ പരീക്ഷയില്‍ പത്താം ക്ളാസില്‍ പരീക്ഷ എഴുതിയ മൂന്നു കുട്ടികള്‍ കഠിന പ്രയത്നം കൊണ്ടും, മികച്ച പരിശീലന രീതി കൊണ്ടും ഉന്നത വിജയം കരസ്ഥമാക്കി. റിജോ മാത്യു , തോമസ് ജേക്കബ് , ടോമി ജോണ്‍ എന്നിവരാണ് തങ്ങളുടെ വൈകല്ല്യം മറികടന്ന് പത്താം ക്ളാസ് പാസായത്. കൂടാതെ ഈ വിദ്യാലയത്തില്‍ നിരവധി ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപിക്കുകയും ചെയ്യുന്നു . സ്കൂളിന്റെ ഉന്നത മികവിന് സി. റെജി എസ്. ജെ. സി.യും മറ്റെല്ലാ അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
 
 
 
 
ആഷ് ലി അഴകുളം

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites