|
ഉഴവൂര്‍: സെന്റ് സ്‌റ്റിഫന്‍സ് കോളേജിലെ ഇക്കണോമിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 26-ാം തീയതി രാവിലെ 11 മണി മുതല്‍ ജോസഫ് ചാഴികാട്ട് ഓഡിറ്റോറിയത്തില്‍ വച്ച് പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപിച്ചു. ഇക്കണോമിക്‌സിലും പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പില്‍ പഠിച്ചവരും പങ്കെടുത്ത സംഗമത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന
ഭാരവാഹികളായി ബിജു കൈപ്പാറെടന്‍ 9447124077 (പ്രസിഡണ്‌ട്) , ഡോ. എ. ജോസ് 9447570523(വൈസ് പ്രസിഡണ്‌ട്), ജോമോന്‍ കുന്നേല്‍ 9447812572( സെക്രട്ടറി), സാവിത്രിയമ്മ 04822244905(ജോ. സെക്ക്രട്ടറി) , റെജിമോന്‍ പി. അലക്‌സ് പടിക്കപറമ്പില്‍ 9447053233 (ട്രഷര്‍) , കമ്മിറ്റിയംഗങ്ങളായി പ്രൊഫ. എം.എസ്. തോമസ് 04822240497, പ്രൊഫ.എം.സി. മാത്യു പത്തുപറ 9447403100, സണ്ണി ആനലില്‍ 9446268500, സ്‌റ്റിഫന്‍ വെട്ടിക്കാനാല്‍ 9447024099, സൈമണ്‍ ലൂക്കോസ് ഒറ്റത്തങ്ങാടിയില്‍ 9447807525 എന്നിവരെ തെരഞ്ഞെടുത്തു.വിപുലമായ സംഗമങ്ങളും, ഓരോ ബാച്ചുകളെ വിളിച്ചു കൂട്ടുന്നതിനും മറ്റുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് പുതിയ ഭാരവാഹികളെ ചുമതലപെടുത്തി.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു തോമസ് , ഇക്കണോമിക്‌സ് വിഭാഗം മേധാവി പ്രൊഫ. ജോജോ ജോസഫ് കോര എന്നിവര്‍ പ്രസംഗിച്ചു
സ്റ്റീഫന്‍ ചെട്ടിക്കന്‍ |




Vatican 