|
വെസ്റ്റ് ഡല്‍ഹി: ജാനകപുരി ക്‌നാനായ കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. സ്റ്റീഫന്‍ തോമസിന്റ വസതിയില്‍ ചേര്‍ന്ന ആഘോഷപരിപാടികള്‍ ഫാ. ബിനോയ് നരമംഗലത്ത് ഉല്‍ഘാടനം ചെയ്‌തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെട്ടു.
വളരെ നന്നായിട്ടു പ്രവര്‍ത്തിച്ചു വരുന്ന ജനകപുരി കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ ഭവനിലേക്ക് ഒരു പ്രത്യേക യാത്ര നടത്തി. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വളരെപേര്‍ പങ്കെടുത്ത യാത്രയില്‍ സ്‌നേഹഭവനിലെ അന്തേവാസികളുമായി പലതരത്തിലുള്ള ഗയിംസ് നടത്തുകയും അവരോടൊത്ത് സ്‌നേഹവിരുന്ന് പങ്കിടുകയും ചെയ്‌ത പരിപാടികള്‍ക്ക് ബാബു കാല്‍ച്ചിറയില്‍, സ്റ്റീഫന്‍ തോമസ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ലിസി ബാബു |




Vatican 