KCCNA CONVENTION 2012

Our Sponsors

ക്‌നാനായ കലോത്സവം ഏഴിന്

posted Feb 4, 2010 2:10 PM by Saju Kannampally
കോട്ടയം: ക്‌നാനായ സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴിന് കോട്ടയം ബി.സി.എം. കോളജേില്‍ ദൈവദാസന്‍ മാര്‍ മാക്കില്‍ നഗര്‍ ക്‌നാനായ കലോത്സവം -2010 നടക്കും.

മാര്‍ഗംകളി, പുരാതനപ്പാട്ട്, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പ്രച്ഛന്നവേഷം എന്നിവയില്‍ മത്സരം ഉണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് കലോത്സവം. വൈകീട്ട് 5ന് പൊതുസമ്മേളനത്തില്‍, 90 വയസ്സുപൂര്‍ത്തിയായ ക്‌നാനായ സമുദായ അംഗങ്ങളെയും അറുപതു വര്‍ഷം ദാമ്പത്യജീവിതം പിന്നിട്ട ദമ്പതിമാരെയും ആദരിക്കും. സോഷ്യല്‍ഫോറം പ്രസിഡന്റ് കെ.കെ.കുരുവിള കേളചന്ദ്രയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.എം.എ.കുര്യാക്കോസ് കോര്‍ എപ്പിസേ്കാപ്പയും മുഖ്യാതിഥികളായി പങ്കെടുക്കും. രജിസ്‌ട്രേഷന് 94467 12966, 94474 57155 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഫോറം ജനറല്‍ സെക്രട്ടറി ജോസ് കാവില്‍ അറിയിച്ചു.

 

 

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites