|
കോട്ടയം: ക്‌നാനായ കത്തോലിക്കാ-യാക്കോബായ സമുദായങ്ങളുടെ പൊതുസംഘടനയായ സോഷ്യല് ഫോറം പ്രസിഡന്റായി പ്രൊഫ. ഇ.പി. മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. പി.കെ. സ്‌കറിയ കുന്നത്തുവില്ല - ജനറല്‍ സെക്രട്ടറി, ഫിലിപ്പ് ചാണ്ടി വെള്ളാപ്പള്ളി - ട്രഷറര്‍, രാജു കൊടിയന്ത്ര, തോമസ് മാമ്മന്‍ - വൈസ് പ്രസിഡന്റുമാര്‍, ജോസ് ചാക്കോ കറ്റുവീട്ടില്‍, ടി.ഐ. കുര്യന്‍ കുന്നത്ത് - ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പ്രസിഡന്റ് കെ.കെ.കുരുവിള കേളചന്ദ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യല്‍ഫോറം 31-ാം വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. |




Vatican 